നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ വെച്ച് നടത്തുന്ന കോഴ്സുകൾക്ക് പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാം.
തിരുവനന്തപുരം: കേരളാ സർക്കാർ സ്ഥാപനമായ അസാപ് (ASAP) നടത്തുന്ന എൻ.സി. വി.ഇ.ടി (NCVET) അംഗീകൃത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ്കെയർ എയ്ഡ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് എന്നിവയുടെ അപേക്ഷ സമർപ്പിക്കേണ്ട തീയതി സെപ്റ്റംബർ 15 വരെ നീട്ടി. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ വെച്ച് നടത്തുന്ന കോഴ്സുകൾക്ക് പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
ബി.ടെക്, എം.ടെക് ഈവനിങ് കോഴ്സ് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിങ് ഡിഗ്രി കോഴ്സിൽ 2022-2023 അധ്യയന വർഷത്തേക്ക് ബി.ടെക്, എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ് (ബി.ടെക്), ബി.ടെക് സർട്ടിഫിക്കറ്റ് (എം.ടെക്), മാർക്ക് ഷീറ്റ്, എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആൻഡ് കോൺണ്ടാക്ട് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം താഴെ പറയുന്ന തീയതികളിൽ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം.
എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം)
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എഐസിടിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍ : 9446 529 467, 9447 013 046, 0471 2 329 539, 2 327 707.