കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അം​ഗങ്ങളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റ്

By Web Team  |  First Published Jun 22, 2022, 3:53 PM IST

1 മുതല്‍ 5 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ട് ബുക്കുകള്‍ എന്നിവയടങ്ങിയ സൗജന്യ വിദ്യാഭ്യാസ കിറ്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 


തൃശൂർ:  കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ (free education kit) തൊഴിലാളികളുടെ 1 മുതല്‍ 5 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ട് ബുക്കുകള്‍ എന്നിവയടങ്ങിയ സൗജന്യ വിദ്യാഭ്യാസ കിറ്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അര്‍ഹതയുള്ളവര്‍ അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25നകം അതാത് ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ അറിയിച്ചു. അപേക്ഷ ഫോമുകള്‍ www.kmtwwwfb.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ tsr.kmtwwfb@kerala.gov.in എന്ന മെയില്‍ഐഡി വഴിയും അയയ്ക്കാവുന്നതാണ്. തൃശൂര്‍ ജില്ലാ ഓഫീസ് ഫോണ്‍ നമ്പര്‍: 0487 2446545.

സി-ഡിറ്റില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്പമെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേയ്ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650/രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ. കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥികളുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ തിരുവല്ലം, തിരുവനന്തപുരം സി-ഡിറ്റ് മെയിന്‍ ക്യാമ്പസ് ഓഫീസില്‍ വച്ച് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

Latest Videos


 

click me!