E governance Award : ഇ -ഗവേണന്‍സ് ദേശീയ അവാര്‍ഡ്; നാമനിര്‍ദ്ദേശങ്ങൾ ജൂലൈ 31 നകം നൽകണം

By Web Team  |  First Published Jul 27, 2022, 3:24 PM IST

അഞ്ച് വിഭാഗങ്ങളിലാണ്  അവാര്‍ഡുകള്‍ നല്‍കുന്നത്. നാമനിര്‍ദ്ദേശങ്ങള്‍  2022 ജൂലൈ 31 നകം സമര്‍പ്പിക്കണം.
 


ദില്ലി: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭരണപരിഷ്‌കാര പൊതു പരാതി പരിഹാര വകുപ്പ് (e governance sector)  ഇ-ഗവേണന്‍സ് മേഖലയിലെ പദ്ധതികൾ,സംരംഭങ്ങള്‍,പരിഹാരങ്ങൾ എന്നിവയ്ക്കുള്ള 2021-22 വര്‍ഷത്തേക്കുള്ള ദേശീയ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേങ്ങൾ ക്ഷണിച്ചു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള ഗവണ്‍മെന്റ് നടപടികളുടെ റീ-എന്‍ജിനീയറിംഗിലെ മികവ്, പൗര കേന്ദ്രീകൃത സേവനം നല്‍കുന്നതിലെ മികവ്,  ഇ-ഗവേണന്‍സിലെ ജില്ലാതല സംരംഭത്തിലെ മികവ്, അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങള്‍ നടത്തുന്ന പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള മികച്ച ഗവേഷണം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലെ മികവ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ്  അവാര്‍ഡുകള്‍ നല്‍കുന്നത്. നാമനിര്‍ദ്ദേശങ്ങള്‍  www.darpq.gov.in, www.nceq.gov.in എന്നീ വെബ്‌സൈറ്റുകളില്‍ 2022 ജൂലൈ 31 നകം സമര്‍പ്പിക്കണം.

വിദ്യാര്‍ത്ഥിനികളെ കമന്‍റടിച്ചത് ജയില്‍ ജീവനക്കാരനെന്ന് ആരോപണം, രാത്രിയില്‍ സംഘര്‍ഷം; കേസെടുത്ത് പൊലീസ്

Latest Videos

പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രോജക്ട് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചിന് മുമ്പ് (തപാലിലും, ഇ-മെയിലിലും) സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695001. ഫോൺ: 0471-232624, ഇ-മെയിൽ: environmentdirectorate@gmail.com.

വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം; പരിശോധിക്കുമെന്ന് സിഡബ്ല്യുസി
 

click me!