ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) (DRDO) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് (Research Associates) അപേക്ഷ ക്ഷണിച്ചു. 54,000 രൂപയാണ് പ്രതിമാസ ശമ്പളം. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്ന തീയതി അനുസരിച്ച് ഡിഫൻസ് ലബോറട്ടറി, രത്തനാദ പാലസ്, ജോധ്പൂർ-342 011 (രാജസ്ഥാൻ) എന്ന വിലാസത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ജൂൺ 13. 14. 15 തീയതികളിലായിട്ടാണ് അഭിമുഖം. ആകെ ഒഴിവുകളുടെ എണ്ണം 3 ആണ്. പരമാവധി പ്രായം 35 വയസ്.
DRDO റിക്രൂട്ട്‌മെന്റ് 2022 ഫെലോഷിപ്പിന്റെ കാലാവധി 2 വർഷം. നിയമങ്ങൾക്കനുസൃതമായി എച്ച്ആർഎയും മെഡിക്കൽ സൗകര്യങ്ങളും സഹിതം പ്രതിമാസം 54,000 രൂപ. SC/ST/PH വിഭാഗക്കാർക്ക് 5 വർഷം വരെയും OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷം വരെയും പ്രായത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നു. എസ്‌സി/എസ്‌ടി/ഒബിസി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അംഗീകൃത അധികൃതർ നൽകുന്ന അസൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കെമിസ്ട്രി/ഫിസിക്‌സ്/മെറ്റീരിയൽ സയൻസിൽ പിഎച്ച്‌ഡി അല്ലെങ്കിൽ തത്തുല്യ ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ ഗവേഷണം, അദ്ധ്യാപനം, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് പരിചയം. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോയും എല്ലാ ഡിഗ്രി/അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ/മാർക്ക് ഷീറ്റ്/എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമ്പൂർണ്ണ ബയോഡാറ്റയും അഭിമുഖത്തിനായി കൊണ്ടുപോകണം. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ നിലവിലെ തൊഴിൽ ദാതാവ് നൽകുന്ന NOC ഹാജരാക്കണം.