BSF Recruitment : ബിഎസ്എഫ് റിക്രൂട്ട്മെന്റ്: ഹെഡ്കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, വിശദാംശങ്ങളറിയാം

By Web Team  |  First Published Aug 8, 2022, 4:04 PM IST

അപേക്ഷ സമർപ്പിക്കാനുള്ള അവസാന  തീയതി സെപ്റ്റംബർ 6  ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rectt.bsf.gov.in. വഴി അപേക്ഷ സമർപ്പിക്കാം. 


ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF Recruitment) 323 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ എച്ച് സി മിനിസ്റ്റീരിയൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എഎസ്ഐ സ്റ്റെനോ​ഗ്രാഫർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന  തീയതി സെപ്റ്റംബർ 6  ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rectt.bsf.gov.in. വഴി അപേക്ഷ സമർപ്പിക്കാം. ആ​ഗസ്റ്റ് 8 മുതലാണ് അപേക്ഷ നടപടികൾ ആരംഭിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 6 ആണ്. 

തസ്തിക - ഹെഡ് കോൺസ്റ്റബിൾ ( എച്ച് സി മിനിസ്റ്റീരിയൽ) 
ഒഴിവുകളുടെ എണ്ണം - 312
പേ സ്കെയിൽ - 25500 - 81100/- ലെവൽ 4

Latest Videos

തസ്തിക - അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോ​ഗ്രാഫർ)
ഒഴിവുകളുടെ എണ്ണം - 11
പേ സ്കെയിൽ - 29200- 92300  ലെവൽ 5

ഹെഡ് കോൺസ്റ്റബിൾ ( എച്ച് സി മിനിസ്റ്റീരിയൽ)  തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഇന്ത്യയിലെ ഏതെങ്കിലും അം​ഗീകൃത സ്ഥാപനത്തിൽ നിന്നും 10+2 പാസ്സായിരിക്കണം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോ​ഗ്രാഫർ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ  ഷോർട്ട്‌ഹാൻഡ്/ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിനൊപ്പം ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം. 

നെറ്റ് ബാങ്കിം​ഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇ ചെല്ലാൻ എന്നിവ ഉപയോ​ഗിച്ച് അപേക്ഷ ഫീസടക്കാം. ജനറൽ, ഒബിസി, ഇഡ്ബ്ലിയു എസ് എന്നീ വിഭാ​ഗത്തിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്, ഡോക്യമെന്റ് പരിശോധന, ശാരീരിക ക്ഷമത പരീക്ഷ, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്. 

CLAT 2023 : ക്ലാറ്റ് 2023 യുജി, പിജി രജിസ്ട്രേഷൻ നടപടികൾ ആ​ഗസ്റ്റ് 8 മുതൽ; വിശദാംശങ്ങൾ വെബ്സൈറ്റിൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിംഗ്/ ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിംഗ് മേഖലയില്‍ ബിരുദാനന്ദര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം എന്നിവയാണ് യോഗ്യത. രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് മണിക്കകം തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7. ഫോണ്‍: 0497 2835390

click me!