BSF Recruitment: ബിഎസ്എഫ് റിക്രൂട്ട്മെന്റ്: ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒഴിവുകൾ

By Web Team  |  First Published Jul 28, 2022, 4:02 PM IST

ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം അപേക്ഷിക്കാം. 


ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) (border security force) 323 ഹെഡ് കോൺസ്റ്റബിൾ എച്ച്സി മിനിസ്റ്റീരിയൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എഎസ്ഐ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
 
റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: ഹെഡ് കോൺസ്റ്റബിൾ (HC- മിനിസ്റ്റീരിയൽ)
ഒഴിവുകളുടെ എണ്ണം: 312
പേ സ്കെയിൽ: 25500 – 81100/- ലെവൽ-4
 
തസ്തിക: അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോഗ്രാഫർ)
ഒഴിവുകളുടെ എണ്ണം: 11
പേ സ്കെയിൽ: 29200 – 92300/- ലെവൽ-5

യോഗ്യതാ മാനദണ്ഡം:
ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ അപേക്ഷിക്കുന്നവർ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.
എഎസ്‌ഐ (സ്റ്റെനോ): ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും ഷോർട്ട്‌ഹാൻഡ്/ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിനൊപ്പം 10+2 ഇന്റർമീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.
 
Gen/OBC/EWS-ന് 100/- രൂപയാണ് അപേക്ഷ ഫീസ്. SC/ST/Ex-S വിഭാ​ഗത്തിലുള്ളവർക്ക് ഫീസില്ല.  നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി ഫീസ് അടയ്ക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രസിദ്ധീകരണ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, പ്രമാണ പരിശോധന, ശാരീരിക ക്ഷമത പരീക്ഷ, വിശദമായ മെഡിക്കൽ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ്.

Latest Videos

 

പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി പ്രകാരം ബയോഫ്‌ളോക്ക് വനാമി യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം എന്നിവ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് മൂന്ന്, വനിതകള്‍ക്ക് രണ്ട്, എസ് സി ഒന്ന് എന്നിങ്ങനെയാണ് ബയോഫ്‌ളോക്ക് വനാമി യൂണിറ്റ് യൂണിറ്റുകള്‍ അനുവദിക്കുക. 

മീഡിയം സ്‌കയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റും(എസ് സി മാത്രം) മത്സ്യസേവനകേന്ദ്രവും ഓരോ യൂണിറ്റ് വീതമാണ്.  ഫിഷറീസ് സയന്‍സില്‍ ബിരുദമുള്ളവര്‍ക്കാണ് മത്സ്യസേവനകേന്ദ്രത്തിന് അപേക്ഷിക്കാനാകുക. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി ഒ, കമലേശ്വരം, തിരുവനന്തപുരം- പിന്‍ 695009. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2464076.
 


 

click me!