പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖ, പകർപ്പുകളും 30 ന് വൈകിട്ട് 5നകം സംസ്ഥാന ഫാർമസി കൗൺസിൽ ഓഫീസിൽ ലഭിക്കണം.
തിരുവനന്തപുരം: 2022 ലെ മികച്ച ഫാർമ റിപ്പോർട്ടർ പുരസ്‌കാരത്തിന് കേരള സംസ്ഥാന ഫാർമസി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഔഷധ മേഖലയെ കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനാണ് അവാർഡ്. പ്രിന്റ് മീഡിയയിലെയും വിഷ്വൽ മീഡിയയിലെയും റിപ്പോർട്ടുകൾക്ക് അവാർഡ് നൽകും. വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖ, പകർപ്പുകളും 30 ന് വൈകിട്ട് 5നകം സംസ്ഥാന ഫാർമസി കൗൺസിൽ ഓഫീസിൽ ലഭിക്കണം.
നേരത്തെ അപേക്ഷ ക്ഷണിച്ച സ്വകാര്യ, സർക്കാർ, അദ്ധ്യാപക മേഖലകളിൽ നിന്നും മികച്ച ഫാർമസിസ്റ്റ് പുരസ്‌കാരത്തിനായുള്ള അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടിയതായും ഫാർമസി കൗൺസിൽ പ്രസിഡന്റ് അറിയിച്ചു. പതിനായിരത്തി ഒന്നു രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കൂടുതൽ വിവരങ്ങൾക്ക്: 9446474632,8086572454. വിലാസം: രജിസ്ട്രാർ, കേരള സംസ്ഥാന ഫർമസി കൗൺസിൽ, എം.എൻ.വി.ജി.അടിയോടി മെമ്മോറിയൽ ഫാർമസി ഭവൻ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം - 695035.
undefined
ഓവർസീസ് സ്കോളർഷിപ്പ് ; വിവിധ സ്കോളർഷിപ്പുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഇവയാണ്...
കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനിങ് അപേക്ഷ ക്ഷണിച്ചു
രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2023- 2024 അക്കാദമിക വർഷത്തെ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനിങ്ങിലേക്കുള്ള ട്രെയിനികളുടെ സെലക്ഷന് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സോ അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്സ് പാസ്സായവർക്കും കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് കോഴ്‌സുകൾക്ക് 55% മാർക്ക് വാങ്ങിയവർക്കും എസ്. സി/ എസ്. ടി വിഭാഗത്തിൽ 45% മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സോ അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്സ് പാസ്സായവർക്കും കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് കോഴ്‌സുകൾക്ക് 50% മാർക്ക് വാങ്ങിയവർക്കും അപേക്ഷിക്കാം. 2023 ഏപ്രിൽ ഒന്നിന് 17 വയസ്സ് പൂർത്തിയാകുന്നവർക്കു മാത്രമാണ് അപേക്ഷിക്കാവുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.rajivgandhiacademyforaviationtechnology.org, 0471-2501814, ragaat@gmail.com.