ബിഎഡ്, ഡിഎൽ എഡ് കോഴ്സുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി അറിയാം

By Web Team  |  First Published Jul 30, 2022, 9:49 AM IST

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 16 ആണ്.  


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് / സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (Diploma in elementary education) (ഡി.എൽ.എഡ്) കോഴ്‌സിൽ 2022-24 അധ്യയന വർഷത്തെ പ്രവേശനത്തിന് (apply now) അപേക്ഷ ക്ഷണിച്ചു.  മെരിറ്റ് ക്വാട്ടാ മുഖേനയുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സമർപ്പിക്കേണ്ടത്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. 

കിറ്റ്‌സില്‍ എം.ബി.എ
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍, സംവരണ സീറ്റുകളില്‍ ഒഴിവ്. അപേക്ഷകള്‍ ജൂലൈ 31 ന് മുമ്പ് www.kittsedu.org ല്‍ നല്‍കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ക്യാറ്റ്/കെ മാറ്റ്/ സീ മാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സില്‍ ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിപ്പിക്കും. പ്ലേസ്‌മെന്റ് സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് 9446529467/ 9447013046/0471 2327707.

Latest Videos

undefined

ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്. ആര്‍. സി കമ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ പ്രായം 18 വയസ്സ്. വിശദാശംങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഓഗസ്റ്റ് 31നകം അപേക്ഷകള്‍ ലഭിച്ചിരിക്കണം. വിവരങ്ങള്‍ക്ക് 8547341369.

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്
സ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി എന്‍ & എം കോഴ്സ് പരീക്ഷയും പാസ്സായിരിക്കണം.

അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ അപേക്ഷകര്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സര്‍വീസ് കോട്ടയിലേക്ക് 49 വയസ്സ്്.  വെബ്സൈറ്റ് വഴി ഓണ്‍ലൈനായും വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ മുഖേന ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയും ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.


 

click me!