Akasa Air Recruitment 2022 : ആകാശ എയർ റിക്രൂട്ട്മെന്റ് 2022; വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

By Web Team  |  First Published Jul 15, 2022, 4:15 PM IST

കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ്  സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.


ദില്ലി: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ (Akasa Air Recruitment) ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ (apply now) ക്ഷണിച്ചു. ബം​ഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ്  സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.

ആകാശ എയർ പറന്നു തുടങ്ങും; എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകി ഡിജിസിഎ

ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ
കാബിൻ ക്രൂ - ഫ്രഷർ
എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ
ഡോക്ടർ (എംബിബിഎസ്) മാനേജർ - മെഡിക്കൽ സർവ്വീസസ്
എക്സിക്യൂട്ടീവ് - അക്കൗണ്ട്സ് പേയബിൾ
ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ
ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ
ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ്

Latest Videos

undefined

Akasa Airline : പറക്കാൻ തയ്യാറെടുത്ത് ആകാശ എയർ; ജീവനക്കാർക്കുള്ള യൂണിഫോം പുറത്തിറക്കി

അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോ​ഗിക വെബ്സൈറ്റായ akasaair.com സന്ദർശിക്കുക
ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
തുടർന്ന് എക്സ്പ്ലോർ ഓപ്പർചൂണിറ്റീസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു പുതിയ പേജ് ഓപ്പൺ ആകും. കോഴ്സ് തെരഞ്ഞെടുക്കുക
ശേഷം I am interested" എന്ന ലിങ്ക് തെരഞ്ഞെടുക്കുക
അപേക്ഷ ഫോം പൂരിപ്പിക്കുക
അപേക്ഷ നടപടികൾ പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക
 

 

click me!