കംപാഷണേറ്റ് കോഴിക്കോട്: ബിരുദധാരികൾക്ക് കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

By Web Team  |  First Published Jun 18, 2022, 2:15 PM IST

അപേക്ഷകളിൽനിന്ന് പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പുതിയ ബാച്ച് ജൂലായ് ആദ്യവാരം ആരംഭിക്കും.
 


കോഴിക്കോട്: ബിരുദധാരികൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന (internship programme of collector) കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കംപാഷണേറ്റ് കോഴിക്കോട് പദ്ധതിയുടെ (compassionate kozhikode project) ഭാഗമായി 2015 ജൂലായിൽ തുടക്കമിട്ട പദ്ധതിയിൽ ഇതിനകം 22-ലധികം ബാച്ചുകളിലായി 400-ലേറെ പേർ (internhip) ഇന്റേൺഷിപ്പ് പൂർത്തിയാക്കി. നാലുമാസമാണ് കാലാവധി. രണ്ടുഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽനിന്ന് പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പുതിയ ബാച്ച് ജൂലായ് ആദ്യവാരം ആരംഭിക്കും.

സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് NIOS മുഖേന അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണ നൽകും

Latest Videos

ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന്‌ ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുക. വിശദ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹമാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്നീ നമ്പരുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.‌

click me!