എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലും പ്രദേശിക കേന്ദ്രങ്ങളുണ്ടായിരിക്കും...
ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ യുജിസി അംഗീകാരം ലഭിച്ച കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15ആണ്. നവംബര്‍ അവസാനം ക്ലാസുകൾ ആരംഭിക്കാനാകുമെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നത്.
ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി, ബിഎ സംസ്കൃതം, ബിഎ അറബിക് , എംഎ മലയാളം, എംഎ ഇംഗ്ലീഷ് കോഴ്സുകൾക്കാണ് അംഗീകാരം. 50 ഓളം ലേണിംഗ് സെന്ററുകളും ഓൺലൈൻ ക്ലാസ് മുറികളും തയ്യാറായിട്ടുണ്ട്. സര്‍വ്വകലാശാല ആസ്ഥാനത്ത് കൂടാതെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലും പ്രദേശിക കേന്ദ്രങ്ങളുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
undefined
ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്, ബിഎ സോഷ്യോളജി, ബിഎ ഫിലോസഫി, ബികോം, ബിസിഎ, ബിസിനസ് സ്റ്റഡീസ്, എംഎ ഹിസ്റ്ററി, എംഎ സോഷ്യോളജി, എം കോം കോഴ്സുകൾക്കും അധികം വൈകാതെ അംഗീകാരം ലംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Read More : കൊച്ചി മെട്രോ, ബിപിസിഎൽ, ബാങ്ക്; കേരളത്തിൽ കൈനിറയെ അപ്രന്റിസ് അവസരങ്ങൾ
കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യുജി, പിജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2022-23 വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. അഫ്‌സല്‍- ഉല്‍-ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബിബിഎ, ബി.കോം എന്നീ എട്ടു ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, എക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം എസ് സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഒക്ടോബര്‍ 7 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. നവംബര്‍ 15 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തിയതി. കൂടുതൽ അറിയാം