സീനിയർ ക്ലാർക്ക്, ഡെപ്യൂട്ടേഷൻ നിയമനം, ഇൻസ്ട്രക്റ്റർ; വിവിധ തൊഴിലവസരങ്ങളെക്കുറിച്ച് അറിയാം

By Web Team  |  First Published Jun 17, 2022, 4:11 PM IST

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫിസിൽ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം: സംസ്ഥാന (National Service Scheme) നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ (Senior Clerk) അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 30നു വൈകിട്ട് അഞ്ചിനു മുമ്പായി നൽകണം.

ഡെപ്യൂട്ടേഷൻ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫിസിൽ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ www.nregs.kerala.gov.in ൽ ലഭിക്കും.

Latest Videos

undefined

ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ അപ്‌ഹോൾസ്റ്ററർ ട്രേഡിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ജൂൺ 21ന് രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. അപ്‌ഹോൾസ്റ്ററർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം / എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയുമാണ് യോഗ്യത. താത്പര്യമുളളവർ രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. ഫോൺ: 0481535562.

 

click me!