സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ കോഴ്സുകൾ: അവസാന തീയതി ജൂൺ 16 വരെ ദീർഘിപ്പിച്ചു

By Web Team  |  First Published Jun 9, 2023, 4:53 PM IST

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. 


കാലടി:  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോജക്ട് മോഡ് സ്കീമിൽ പുതുതായി ആരംഭിക്കുന്ന പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 16 വരെ ദീ‍ർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് (രണ്ട് സെമസ്റ്ററുകൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ (രണ്ട് സെമസ്റ്ററുകൾ) എന്നിവയാണ് പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾ. 

പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ഏറ്റുമാനൂ‍ർ ക്യാമ്പസിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കാലടി മുഖ്യ ക്യാമ്പസിലുമാണ് നടത്തുക. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് നടത്തുക. 

Latest Videos

undefined

വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയായിരിക്കും ക്ലാസുകൾ. മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയും. സർവ്വകലാശാലയുടെ എൽ.എം.എസ്. പ്ലാറ്റ്ഫോമിലൂടെയായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ലാഭം കോച്ചിംഗ് സെന്‍ററുകൾക്ക് മാത്രം, ഇനിയും ഇത്തരം പരീക്ഷ വേണോ? കാര്യ കാരണ സഹിതം വിവരിച്ച് മുരളി തുമ്മാരുകുടി

200ല്‍ 42 എണ്ണം കേരളത്തിൽ നിന്ന്; വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‍റെ കുതിപ്പ്; യൂണിവേഴ്സിറ്റി കോളജിനും നേട്ടം

click me!