2023ൽ മാത്രം കോട്ടയിൽ ജീവനൊടുക്കിയത് 29 പരീക്ഷാർത്ഥികളാണ്. പ്ലസ്ടു പഠനത്തോടൊപ്പം ജെഇഇ പരിശീലനം നടത്തിയിരുന്ന വിദ്യാർത്ഥിയെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ 16കാരനായ ജെഇഇ പരീക്ഷാർത്ഥി ജീവനൊടുക്കി. ഈ വർഷം ഇത്തരത്തിലെ നാലാമത്തേതാണ് സംഭവം. 2023ൽ മാത്രം കോട്ടയിൽ ജീവനൊടുക്കിയത് 29 പരീക്ഷാർത്ഥികളാണ്. പ്ലസ്ടു പഠനത്തോടൊപ്പം ജെഇഇ പരിശീലനം നടത്തിയിരുന്ന വിദ്യാർത്ഥിയാണ് മുറിയിലെ സീലീംഗ് ഫാനിൽ തൂങ്ങി മരിച്ചത്. രാവിലെ വീട്ടിലേക്ക് വിളിക്കാറുള്ള വിദ്യാർത്ഥിയുടെ പതിവ് വിളി എത്താതെ വന്നതോടെ രക്ഷിതാക്കൾ ഹോസ്റ്റൽ വാർഡനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയിസെ മഹാവീർ നഗർ മേഖലയിലെ ഹോസ്റ്റലിലാണ് 16കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയാണ് 16കാരൻ. ഹോസ്റ്റൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഹോസ്റ്റലുകളിൽ ജില്ലാ അധികൃതർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് ഇത്.
undefined
നിരന്തരമുള്ള വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സര്‍ക്കാറിന് മുകളില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങള്‍ നഗരത്തിലെ കോച്ചിങ് സെന്ററുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും പേയിങ് ഗസ്റ്റ് അക്കൊമഡേഷനുകള്‍ക്കും നല്‍കാനും കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും രൂക്ഷമാകുന്നുണ്ട്. എൻജിനിയറിംഗ് മെഡിക്കൽ പരീക്ഷാർത്ഥികളുടെ എൻട്രൻസ് പരിശീലനത്തിന് ഏറെ പ്രശസ്തമായ രാജസ്ഥാനിലെ കോട്ട അടുത്തിടെയായി പരീക്ഷാർത്ഥികളുടെ തുടർച്ചയായ ആത്മഹത്യാ കേസുകളുടെ പേരിൽ കുപ്രസിദ്ധി നേടുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം