സുനാമി, കേരളത്തിലെ വെള്ളപ്പൊക്കം അടക്കം വിഷയം, ജപ്പാൻ 'വൺ യങ് വേൾഡ് ഡ്രീം ഷോകേസി'ൽ അഭിമാന നേട്ടം മലയാളിക്ക്

By Web Team  |  First Published Jun 12, 2023, 11:37 AM IST

ജപ്പാനിലെ ടോക്കിയോയിൽ  പരിസ്ഥിതി സ്വപ്നങ്ങളെ കുറിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് സാംസാരിച്ച അനാമിക മധുരാജിന് ഒന്നാം സ്ഥാനം


ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ കാലാവസ്ഥ പ്രവർത്തനങ്ങളിലൂന്നിയ പരിസ്ഥിതി സ്വപ്നങ്ങളെ കുറിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് സാംസാരിച്ച അനാമിക മധുരാജിന് ഒന്നാം സ്ഥാനം. കേരളത്തെ പിടിച്ചുലച്ച വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ അന്തരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഈ വേദിയിൽ അനാമികയ്ക്ക് സാധിച്ചു. 'വൺ യങ്ങ് വേൾഡ് ഡ്രീം ഷോകേയ്സ്' എന്ന പരിപാടിയിൽ പങ്കെടുത്ത അനാമിക ആയിരക്കണക്കിന് വോട്ട് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

അമേരിക്കയിലെ ഹാർഡ് വേർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഈ മിടുക്കി ഇപ്പോൾ ന്യൂ യോർക്കിൽ ഐക്യരാഷ്ടസഭ ആസ്ഥാനത്ത് പ്രവർത്തിച്ചു വരികയാണ്. അനാമികയ്ക്ക് അവൾ പങ്കുവെച്ച സ്വപ്നങ്ങൾക്കായി ഗ്രാൻഡും ഒപ്പം ജപ്പാനിലേക്കുള്ള യാത്രയും സമ്മാനമായി ലഭിച്ചു.  ജപ്പാനിലെ ടോക്കിയോയിൽ നടന്ന വൺ യംഗ് വേൾഡ് ഡ്രീം ഷോകേസിലെ വിജയിയായി ഞാൻ പ്രഖ്യാപിക്കപ്പെട്ടു!.  കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടിക്കുള്ള എന്റെ ആശയത്തേയും,  എന്നെയും ആയിരക്കണക്കിന് ആളുകൾ പിന്തുണച്ചതിൽ അതീവ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും അവാർഡിന്റെ ഭാഗമായി ഈ വർഷാവസാനം ജപ്പാൻ സന്ദർശിക്കാനും അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അനാമിക സോഷ്യൽ ലിങ്ക്ഡിന്നിൽ കുറിച്ചു.

Latest Videos

undefined

കൊച്ചിയിൽ താമസമാക്കിയ മറൈൻ എഞ്ചിനിയർ മധുരാജിന്റെയും, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും, ഹയർ സെക്കൻഡറി അധ്യാപികയുമായ ലേഖ നമ്പ്യാറുടെയും മകളാണ് അനാമിക.  ഏക സഹോദരി മാളവിക ന്യൂയോർക്കിൽ ആർക്കി ടെക്ട് ആയി ജോലിചെയ്യുന്നു. പുറമേരി പഞ്ചായത്തിലെ അരൂരിൽ വിദ്യാഭാസ വകുപ്പിൽ നിന്നും വിരമിച്ച പൊയിൽക്കണ്ടി പത്മനാഭൻ നമ്പ്യാരുടെയും ലീലയുടെയും കൊച്ചുമകളാണ് കേരളത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തിലേക്കുയർത്തിയ അനാമിക.

Read more: ഇന്ത്യൻ ആർമി സ്വപ്നം കാണുന്നവർക്ക് ഈ തൃശൂരുകാരൻ പ്രചോദനം, അഭിമാന നേട്ടവുമായി ശ്രീറാം!

click me!