അഡ്മിറ്റ് കാർഡില്ലാത്തവരെ പരീക്ഷ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല. അഡ്മിറ്റ് കാർഡിനൊപ്പം സാധുവായ ഫോട്ടോ ഐഡന്റിറ്റി പ്രൂഫും ഉണ്ടായിരിക്കണം.
ദില്ലി: ഇന്ത്യൻ എയർഫോഴ്സ് എഎഫ്സിഎറ്റി അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 10ന് 11 മണിക്കാണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷ എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ afcat.cdac.in-ൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. AFCAT പരീക്ഷ 2022 ഓഗസ്റ്റ് 26, 27, 28 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ലോഗിൻ ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡില്ലാത്തവരെ പരീക്ഷ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല. അഡ്മിറ്റ് കാർഡിനൊപ്പം സാധുവായ ഫോട്ടോ ഐഡന്റിറ്റി പ്രൂഫും ഉണ്ടായിരിക്കണം.
അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ
1. രജിസ്ട്രേഷൻ നമ്പർ
2. വ്യക്തിഗത വിശദാംശങ്ങൾ
3. AFCAT അഡ്മിറ്റ് കാർഡ് പ്രധാന അറിയിപ്പുകൾ
4. ജനനത്തീയതി
5. AFCAT പരീക്ഷാ സമയം
6. റിപ്പോർട്ടിംഗ് സമയം
7. ഫോട്ടോയും ഒപ്പും
8. AFCAT പരീക്ഷാ കേന്ദ്രം
9. ഇമെയിൽ ഐഡി
10. AFCAT പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങൾ
undefined
AFCAT അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
AFCAT ഔദ്യോഗിക വെബ്സൈറ്റായ afcat.cdac.in. സന്ദർശിക്കുക
ഹോംപേജിൽ "കാൻഡിഡേറ്റ് ലോഗിൻ" ടാബിൽ ക്ലിക്ക് ചെയ്യുക.
ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
AFCAT 2 അഡ്മിറ്റ് കാർഡ് 2022 സ്ക്രീനിൽ ദൃശ്യമാകും.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനും ഭാവി റഫറൻസിനായി PDF ഫയൽ സേവ് ചെയ്യാനും കഴിയും.
ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് കൃത്യമായി പരിശോധിച്ച ഉറപ്പുവരുത്തണം. അഡ്മിറ്റ് കാർഡിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉണ്ടായാൽ, ഉദ്യോഗാർത്ഥികൾ അധകൃതരെ സമീപിക്കുകയും പരീക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വേണം. അതുവഴി പിശക് പരിഹരിക്കാനാകും. ഉദ്യോഗാർത്ഥികൾക്ക് - ഫോൺ - 020 25503105 / 25503106 എന്നീ നമ്പറുകളിൽ അധികൃതരെ ബന്ധപ്പെടാം. കൂടാതെ അവർക്ക് ഇ-മെയിൽ - afcatcell@cdac.in വഴിയും അധികാരികളെ ബന്ധപ്പെടാം.