സർക്കാർ നഴ്സിംഗ് കോളേജുകളിൽ നഴ്സിംഗ് പ്രവേശനം; അപേക്ഷകൾ ആഗസ്റ്റ് 1 മുതൽ 27 വരെ

By Web Team  |  First Published Aug 1, 2022, 12:43 PM IST

അപേക്ഷ ഫോം ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 1 മുതൽ 27 വരെ നൽകാം.


തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ (nursing college admission) സർക്കാർ നഴ്സിംഗ് കോളേജുകളിൽ ക്രിട്ടിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയൻസ് നഴ്സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ് വൈഫറി പ്രാക്ട്രീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും.

ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷ ഫീസ്. വെബ്സൈറ്റിൽ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ച് ഫെഡറൽബാങ്ക് ശാഖകളിലൂടെ അപേക്ഷ ഫീസ് അടയ്ക്കണം. അപേക്ഷ ഫോം ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 1 മുതൽ 27 വരെ നൽകാം.

Latest Videos

ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ്ടു പരീക്ഷ പാസ്സായിരിക്കണം. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള ജിഎൻഎം കോഴ്സ് 50 ശതമാനം മാർക്കോടെയോ അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ്/ ബി.എസ്‌സി നഴ്സിംഗ് പാസ്സായിരിക്കണം. കേരളത്തിൽ നിന്ന് വിദ്യാഭ്യാസ യോഗ്യത നേടിയ അപേക്ഷകർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കണം. പ്രായപരിധി 45 വയസ്. സർവ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷകർക്ക് പരമാവധി 49 വയസ്സാണ് പ്രായപരിധി. 2022 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.

AIIMS Rajkot Recruitment 2022 : പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ; എയിംസിൽ 82 ഒഴിവുകൾ; അപേക്ഷിക്കേണ്ടതെങ്ങനെ?

സർട്ടിഫിക്കറ്റ് /ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഫോറൻസിക് ഫിനാൻസ്, ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ്, സർട്ടിഫിക്കറ്റ് ഇൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്, ഡിപ്ലോമ ഇൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് ആർ സി കമ്മ്യൂണിറ്റി കോളേജിനാണ് കോഴ്‌സിന്റെ നടത്തിപ്പ് ചുമതല. സർട്ടിഫിക്കറ്റ് ഇൻ ഫോറൻസിക് ഫിനാൻസ്, ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ് കോഴ്‌സുകൾക്ക് പ്ലസ്ടു കൊമേഴ്‌സ് അഥവാ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 

സർട്ടിഫിക്കറ്റ് ഇൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്, ഡിപ്ലോമ ഇൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് കോഴ്‌സുകൾക്ക് പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർക്ക് 18 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2325101, 8281114464. https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 20 നകം നൽകണം.
 

click me!