ഹോർട്ടി കൾച്ചർ മിഷൻ കേരളയിൽ അക്കൗണ്ട്‌സ് ഓഫീസർ; യോ​ഗ്യത സി എ, 5 വർഷം പ്രവർത്തി പരിചയം; അഭിമുഖം 16 ന്

By Web Team  |  First Published Dec 13, 2022, 10:07 AM IST

റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.
 


തിരുവനന്തപുരം: സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്‌സ്)/ സി.എ. ഇന്റെർ/ സി.എം.എ. ഇന്റെർ (അല്ലെങ്കിൽ) ഐ.സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.എ-ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിനായ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, സണ്ണി ഡയൽ, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ബയോഡേറ്റ ഡിസംബർ വൈകിട്ട് 4.30 ന് മുമ്പായി infoshmkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0471-2330857.

Latest Videos

undefined

സ്റ്റെനോഗ്രാഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർ അപേക്ഷിച്ചാൽ മതി. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പരസ്യതീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.

കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതുപരീക്ഷ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

അട്ടപ്പാടി പുളിയപ്പതി ജനവാസ മേഖലയിൽ അക്രമകാരിയായ ഒറ്റയാൻ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തുരത്തി

click me!