ഈ വിഭാഗം അധ്യാപകർക്ക് പ്രസ്തുത പരീക്ഷാതീയതി വരെ കെ - ടെറ്റ് പാസാകുന്നതിൽ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവീസ് ക്രമീകരിക്കുന്നതല്ല.
തിരുവനന്തപുരം: കെ - ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി നൽകാനുള്ള ഉത്തരവിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. 2012 ജൂൺ ഒന്നുമുതൽ 2016 ഓഗസ്റ്റ് 30 ലെ ഉത്തരവിന് മുമ്പ് കെ - ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്നു മുതൽ 2019 - 20 അധ്യയന വർഷം വരെ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായവരും കെ - ടെറ്റ് യോഗ്യത നേടാത്തവരുമായ അധ്യാപകർക്കും ഒരു അവസാന അവസരമായി കെ - ടെറ്റ് പാസാകുന്നതിനായി 2023 ജൂൺ മാസം ഒരു പ്രത്യേക പരീക്ഷ നടത്തുന്നതാണ്. ഈ വിഭാഗം അധ്യാപകർക്ക് പ്രസ്തുത പരീക്ഷാതീയതി വരെ കെ - ടെറ്റ് പാസാകുന്നതിൽ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവീസ് ക്രമീകരിക്കുന്നതല്ല.
undefined
ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി
കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്. എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് അഥവാ സ്റ്റാറ്റിസ്റ്റിക്സിലുള്ള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ സ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യൽ പേപ്പറായുള്ള ഗണിതശാസ്ത്ര രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും മുംബൈ IIPS/ISI കൽക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നിന്നുള്ള ഡമോഗ്രഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കേറ്റ്.
അംഗീകൃത ബിരുദ/ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയമാണ്. പ്രായപരിധി 40 വയസ്. പ്രതിദിനം 850 രൂപ നിരക്കിൽ പരമാവധി 22,950 രൂപയാണ് മാസ വേതനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 24 രാവിലെ 10ന് മുമ്പ് മെഡിക്കൽ കോളജിലെ ഓഫീസിൽ എത്തണം.