താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 ആണ്.
തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ ആവശ്യമുണ്ട്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. ഇലക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്‍സുലേറ്റര്‍ (HVAC,പ്ലംബിംഗ്), മേസൺ, HVAC ടെക്‌നീഷ്യൻ, തുടങ്ങിയ തൊഴിലുകളിലേക്കാണ് യോഗ്യരായവരെ ആവശ്യമുള്ളത്. ആകെ 310 ഒഴിവുകളിലാണ് ഉള്ളത്.
ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസ്സായവർക്ക് അപേക്ഷകള്‍ അയയ്ക്കാം. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി. ശമ്പളം പ്രതിമാസം 800 ദിർഹം (ഏകദേശം 18000 ഇന്ത്യൻ രൂപ). സ്റ്റൈപെൻഡും കൂടാതെ ഓവർടൈം അലവൻസും ലഭിക്കും. ശമ്പളത്തിന് പുറമെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. ദുബൈയിലേക്കുള്ള യാത്രക്കായുള്ള എയർ ടിക്കറ്റ് നിരക്ക് 450 ദിർഹം വരെ കമ്പനി നൽകും. ബാക്കി തുക ഉദ്യോഗാർത്ഥി തന്നെ വഹിക്കേണ്ടി വരും. രണ്ടു വർഷത്തേക്കാണ് കരാർ.
undefined
2023 ഒക്‌ടോബർ 10 ആണ് അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം trainees_abroad@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകള്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0471-2329440/41/42/43/45; Mob:77364 96574 എന്ന നമ്പറിലും ബന്ധപ്പെടാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം