നാളെ ഉച്ചയ്ക്ക് 2.30 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ക്ക് ജോലി വാഗ്ദാനവുമായി ബ്രിട്ടന്‍. പ്രൊഫഷണല്‍ ജോലിയിലെ 3,000 ഒഴിവുകളിലേക്കുള്ള ക്കാരെയാണ് ബ്രിട്ടന്‍ സ്വാഗതം ചെയ്യുന്നത്. ഇന്ത്യ യംഗ് സ്കോളര്‍ഷിപ്പ് 2024 പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫണലുകളെ ബ്രിട്ടന്‍ സ്വാഗതം ചെയ്യുന്നത്. പഠനത്തിനും ജോലിക്കും താമസത്തിനുമുള്ള വിസയാണ് ബ്രിട്ടന്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം നാളെയാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു. നാളെ ഉച്ചയ്ക്ക് 2.30 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. "നിങ്ങൾ ഒരു ഇന്ത്യൻ ബിരുദധാരിയാണെങ്കിൽ 2 വർഷം വരെ യുകെയിൽ ജീവിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ, വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരത്തിനായി നിങ്ങൾക്ക് ബാലറ്റിൽ പ്രവേശിക്കാം." അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 2:30 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ആരംഭിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.
IYP സ്കീം 2024 ന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്ത്യ യംഗ് പ്രൊഫഷണൽ സ്കീമിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരിയിലെ അപേക്ഷയ്ക്ക് പുറമെ ജൂലൈയിലും പ്രസ്തുത പദ്ധതിയുണ്ടാകുമെന്നും വെബ്സൈറ്റില്‍ പറയുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, ജനനത്തീയതി, പാസ്‌പോർട്ട് വിശദാംശങ്ങൾ, സ്കാൻ ചെയ്ത ഫോട്ടോഗ്രാഫുകൾ, ഫോൺ നമ്പറുകൾ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഇമെയിൽ വിലാസം തുടങ്ങിയ വിശദാംശങ്ങൾ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
⏳ The first ballot of the opens in less than 24 hours!
If you’re an 🇮🇳 graduate who wants to live, work or study in 🇬🇧 for up to 2 years, you can enter the ballot for a chance to apply for a visa.
🔗 https://t.co/pJxfMEJ7oY pic.twitter.com/q22GRqDEid
undefined
യോഗ്യതകള്‍:
18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരനായിരിക്കണം ഉദ്യോഗാര്‍ത്ഥി. 18 വയസ് തികഞ്ഞിരിക്കണം. 30 വയസിന് മുകളില്‍ പ്രായം പാടില്ല. ഒരു ബാച്ചിലേഴ്സ് ഡിഗ്രി യോഗ്യതയോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷകന്‍റെ പേരില്‍ 2,530 ബ്രിട്ടീഷ് പൌണ്ടിന്‍റെ (ഏകദേശം 2,64,820 രൂപ) സമ്പാദ്യം ഉണ്ടായിരിക്കണം. അതോടൊപ്പം അപേക്ഷകന് 18 വയസില്‍ താഴെയുള്ള ആശ്രിതരായ കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശിക്കുന്നു.
അപേക്ഷകരില്‍ നിന്നും റാന്‍ഡം ബാലറ്റ് സംവിധാനമാണ് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. അപേക്ഷിച്ച് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അപേക്ഷാര്‍ത്ഥിക്ക് ഇമെയില്‍ വഴി ഫലം ലഭിക്കും. അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസ് ഇല്ലെങ്കിലും അപേക്ഷാ ഫീസ്, ആരോഗ്യ സർചാർജ് എന്നിവ പോലുള്ള യുകെ വിസ നേടുന്നതിനുള്ള ഏതെങ്കിലും അധിക ചെലവുകൾക്കായി അപേക്ഷകർ പണം കണ്ടെത്തണം. അതേസമയം വിസ അപേക്ഷാ ഫീസായി 298 പൗണ്ട് (31,131 രൂപ) ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം 2024-ന് അപേക്ഷിക്കുന്നതിനിന് ആദ്യമായി ഔദ്യോഗിക വെബ്സൈറ്റായ uk.gov.in.ല്‍ കയറി ഹോം പേജില്‍ നല്‍കിയിട്ടുള്ള ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം 2024-ന്‍റെ ലിങ്ക് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ഓപ്പണ്‍ ചെയ്യുക. ശേഷം ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച ശേഷം ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെ സ്ഥികീകരണത്തിനായി പേജ് ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ ഇമെയില്‍ വിവരം ലഭിക്കും.
വരൂ മലേഷ്യയ്ക്ക് പോകാം ! തിരുവനന്തപുരത്ത് നിന്ന് കോലാലംപൂരിലേക്ക് വിമാന സര്‍വ്വീസുമായി എയര്‍ ഏഷ്യ