20,000 രൂപ സ്കോളർഷിപ്പ്, കോഴ്‌സ് പൂര്‍ത്തിയാക്കിയാൽ പ്ലേസ്മെന്‍റ് ഉറപ്പ്; വേഗമാകട്ടെ, അവസരം വെറുതെ കളയല്ലേ...

By Web Team  |  First Published Dec 7, 2023, 6:15 PM IST

https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷന്റെ ഇരുപതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് മാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീന്‍ ലേണിംഗ് ആന്റ്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്ക്യൂരിറ്റി അനലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ചുള്ള ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷന്റെ ഇരുപതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കെ കെ ഇ എം സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ടായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഐ.സി.ടി. അക്കാദമിയും നല്‍കുന്നു.

Latest Videos

undefined

കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം പ്ലേസ്‌മെന്റ് പിന്തുണ ഐ.സി.ടി. അക്കാദമി ഉറപ്പു നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളില്‍ ബന്ധപെടുക.

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!