1 മുതൽ 8 വരെയുള്ള ക്ലാസ് വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ കെടാവിളക്ക്, ഒബിസി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

By Web Team  |  First Published Oct 27, 2023, 4:54 PM IST

ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കുള്ള കേരളത്തിന്റെ 'കെടാവിളക്ക്', ഒബിസി സ്കോളർഷിപ്പിന് അപേക്ഷിക്കാം


തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർത്തലാക്കിയ ഒബിസി സ്കോളർഷിപ്പിന് പകരമായി കേരളം ആവിഷ്ക്കരിച്ച കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള  വിദ്യാർത്ഥികളുടെ സ്കോളർഷിപ്പാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. ഇതിനു  പകരമായി സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയാണ് കെടാവിളക്ക്.  
സർക്കാർ / എയ്ഡഡ് സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒബിസി. വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/- രൂപ വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. മുൻവർഷം വാർഷിക പരീക്ഷയിൽ 90% ഉം, അതിൽ കൂടുതൽ മാർക്കും, ഹാജരും, 2.50 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. 

വിദ്യാർത്ഥികൾ സ്ക്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2023 നവംബർ 15. ലഭ്യമായ അപേക്ഷകൾ സ്ക്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടലിലൂടെ 2023 നവംബർ 30 വരെ ഓൺലൈൻ വഴി  ഡാറ്റാ എൻട്രി പൂർത്തീകരിച്ച് സമർപ്പിക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 

Latest Videos

undefined

Read more: വിദ്യാര്‍ത്ഥികള്‍ക്ക് എസ്ബിഐ ഫൗണ്ടേഷന്‍റെ ആശ സ്കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടതിങ്ങനെ...

 

പരീക്ഷാ അപേക്ഷ (കാലിക്കറ്റ് യൂണിവേഴ്സിറ്റി 

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) എട്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ നവംബര്‍ 2 വരെയും 180 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 8 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 9 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 9 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

click me!