എസ്ബിഐയിൽ 1497 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 4, മറ്റ് വിവരങ്ങളിവയാണ്

By Web Team  |  First Published Sep 17, 2024, 7:23 PM IST

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4 ആണ്. സെപ്റ്റംബർ 14 മുതലാണ് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്.


ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,497 ഒഴിവുകളാണുള്ളത്. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക്  അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4 ആണ്. സെപ്റ്റംബർ 14 മുതലാണ് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്.  

ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- പ്രോജ്ക്ട് മാനേജ്‌മെന്റ് ആന്‍ഡ് ഡെലിവറി - 187
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫ്രാ സപ്പോര്‍ട്ട് ആന്‍ഡ് ക്ലൗഡ് ഓപ്പറേഷന്‍സ് - 412
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- നെറ്റ്‌വര്‍ക്കിങ് ഓപ്പറേഷന്‍സ് - 80
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഐടി ആര്‍ക്കിടെക്ട് - 27
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി - 7
അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) - 784

Latest Videos

അപേക്ഷിക്കേണ്ടതെങ്ങനെ? 

എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദര്‍ശിക്കുക 
ഹോംപേജിലുള്ള കരിയേഴ്‌സ് എന്നതിൽ ക്ലിക്ക് ചെയ്യുക
അപ്ലൈ ഹിയര്‍ സെലക്ട് ചെയ്യുക
ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ആപ്ലിക്കേഷന്‍ ഫീ അടയ്ക്കുക
ആപ്ലിക്കേഷന്‍ പൂര്‍ണമാക്കിയ ശേഷം ഫോം സൂക്ഷിക്കുക.

15000 മുതൽ 20 ലക്ഷം വരെ എസ്ബിഐ ആശാ സ്കോളർഷിപ്പ്: 10000 പേ‍ര്‍ക്ക്, 6-ാം ക്ലാസ് മുതൽ പിജി വരെ അപേക്ഷിക്കാം

click me!