Latest Videos

വെറും 12 വയസ്സ്, ഡി​ഗ്രിക്ക് ന്യൂയോർക്ക് സർവകലാശാലയിൽ, വിഷയം ഫിസിക്സ്, കണക്ക്; അത്ഭുതമായി ഇന്ത്യൻ വിദ്യാർഥി

By Web TeamFirst Published Jul 1, 2024, 1:39 PM IST
Highlights

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാകും സോബോർണോ. പെയിൻ്റിംഗ്, സംവാദം, പിയാനോ എന്നിവയിൽ വൈദഗ്ധ്യമുള്ള സോബോർണോ, സയൻസ് ബിരുദം ആരംഭിക്കുമ്പോൾ സർവകലാശാലയിൽ ചരിത്രം സൃഷ്ടിക്കും.

12 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി സോബോർണോ ഐസക് ബാരി ബാച്ച്ലർ ഡി​ഗ്രിക്ക് ന്യൂയോർക്ക് സർവകലാശാലയിൽ ചേരുന്നു. മാൽവേൻ ഹൈ സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയാണ് ഐസക് ബാരി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് സർവകലാശാലയിൽ ഗണിതവും ഭൗതികശാസ്ത്രവും പഠിക്കാനുള്ള സ്കോളർഷിപ്പാണ് 12കാരന് ലഭിച്ചത്. 2 വയസ്സുള്ളപ്പോൾ ആവർത്തനപ്പട്ടിക ഹൃദിസ്ഥമാക്കി ശ്രദ്ധ നേടിയിരുന്നു.

2020-ൽ, 7 വയസ്സുള്ളപ്പോൾ, പഠിപ്പിക്കാൻ ഇന്ത്യയിലെ കോളേജുകളിൽ നിന്ന് ക്ഷണം ലഭിച്ചു തുടങ്ങി. വർഷത്തിൽ മൂന്ന് തവണ അദ്ദേഹം ഇന്ത്യൻ സർവകലാശാലകളിൽ ക്ലാസെടുക്കാൻ പോകാറുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ഹൈസ്‌കൂളിൽ നിന്ന് ജൂലൈ 3-ന് ബിരുദം നേടും. 4, 8, 10, 12 ഗ്രേഡുകൾ മാത്രം പൂർത്തിയാക്കിയായിരുന്നു ബിരുദ നേട്ടം. ബിരുദം നേടാനുള്ള ന്യൂയോർക്ക് സ്റ്റേറ്റ് റീജൻ്റ്സ് പരീക്ഷകളിൽ വിജയിച്ചു. അധ്യാപകരിൽ  ഒരാളായ റെബേക്ക ഗോട്ടെസ്മാൻ കുട്ടിയെ പ്രതിഭയെന്ന് വിശേഷിപ്പിച്ചു.  ഏറ്റവും അസാധാരണനായ വിദ്യാർഥിയെന്നാണ് അധ്യാപകർ സോബോർണോയെ വിശേഷിപ്പിക്കുന്നത്.

Read More.... നെറ്റിസണ്‍സിനെ ആവേശത്തിലാക്കി 'ഹ്യൂമന്‍സീ' എന്ന വിളിക്കപ്പെട്ട ഒലിവർ ചിമ്പാന്‍സിയുടെ ചിത്രങ്ങൾ വൈറൽ

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാകും സോബോർണോ. പെയിൻ്റിംഗ്, സംവാദം, പിയാനോ എന്നിവയിൽ വൈദഗ്ധ്യമുള്ള സോബോർണോ, സയൻസ് ബിരുദം ആരംഭിക്കുമ്പോൾ സർവകലാശാലയിൽ ചരിത്രം സൃഷ്ടിക്കും. സോബോർണോയേക്കാൾ പ്രായം കുറഞ്ഞ ആർക്കും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ മാത്തമാറ്റിക്സ് ഫാക്കൽറ്റിയും കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഡോക്ടറൽ കാൻഡിഡേറ്റുമായ റാഷിദുൽ ബാരിയാണ് പിതാവ്.10 വർഷം മുമ്പ്, സോബോർണോയെ അടിസ്ഥാന ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനിടയിലാണ് കുട്ടി അസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിച്ച് തുടങ്ങിയത്.  പിഎച്ച്ഡി നേടി പ്രഫസർ ആകാനാണ് സോബോർണോയുടെ ആ​ഗ്രഹം. 

click me!