പതിവ് തെറ്റിച്ച് ഓഹരിവിപണി; ബജറ്റ് ദിനത്തിൽ നേട്ടത്തോടെ തുടക്കം

By Web Team  |  First Published Feb 1, 2023, 10:19 AM IST

അതേസമയം അദാനിയുടെ പത്തിൽ ഒൻപത് കമ്പനികളും നഷ്ടത്തിലാണ് പോകുന്നത്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്


ദില്ലി: കേന്ദ്ര ബജറ്റ് 2023 ന് ഓഹരി വിപണിയിലും ഉയർന്ന പ്രതീക്ഷ ചെലുത്താനായെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ ഓഹരി വിപണിയിലെ സൂചികകളുടെ ചലനം. ഇന്ന് നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബജറ്റ് ദിവസത്തില്‍ നടന്ന വ്യാപാരത്തില്‍ 6 തവണയും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയതത്. 1999 ന് ശേഷം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഏറ്റവും ഉയർന്ന നേട്ടം രേഖപ്പെടുത്തിയത് കൊവിഡ് പ്രതിസന്ധി ഉലച്ച 2021 ലെ ബജറ്റ് ദിനത്തിലായിരുന്നു. 

അതേസമയം അദാനിയുടെ പത്തിൽ ഒൻപത് കമ്പനികളും നഷ്ടത്തിലാണ് പോകുന്നത്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോവുകയായിരുന്നു. അതേസമയം ഓഹരി സൂചികകൾ ഇപ്പോഴും നേട്ടം തുടരുന്നത് നിക്ഷേപകരെ സംബന്ധിച്ച് ആശ്വാസം നൽകുന്നതാണ്.

Latest Videos

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്ന ബജറ്റാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മാധ്യമങ്ങളോട് ദില്ലിയിൽ പ്രതികരിച്ചിരുന്നു. മോദി സർക്കാർ എക്കാലത്തും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞടുപ്പിന് മുൻപുള്ള ആദ്യ സമ്പൂർണ ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് ബജറ്റിൽ സാധ്യത കൽപ്പിക്കുന്നുണ്ട്. ആദായനികുതി പരിധിയിലെ ഇളവുകളിലും ഭവന വായ്പയടക്കം പലിശ നിരക്കുകൾ താഴുന്നതിലും പ്രതീക്ഷയർപ്പിച്ചാണ് മധ്യവർഗം ബജറ്റിനെ ഉറ്റുനോക്കുന്നത്.

click me!