ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവർഗ്ഗത്തിനും, പാവപ്പെട്ടവർക്കും, യുവാക്കൾക്കും, കർഷകർക്കും, ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി
ദില്ലി: കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി (Rahul Gandhi). എല്ലാ വിഭാഗങ്ങളെയും ബജറ്റില്‍ അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവർഗ്ഗത്തിനും, പാവപ്പെട്ടവർക്കും, യുവാക്കൾക്കും, കർഷകർക്കും, ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അതേസമയം ബജറ്റിനെ സിപിഎമ്മും രൂക്ഷമായി വിമർശിച്ചു.
രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. 60 ശതമാനം പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.
ദീർഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
M0di G0vernment’s Zer0 Sum Budget!
Nothing for
- Salaried class
- Middle class
- The poor & deprived
- Youth
- Farmers
- MSMEs