നിർമ്മല സീതാരാമന് മുൻപ് ആരൊക്കെ തുടർച്ചയായ അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്? ഈ അഞ്ച് ധനമന്ത്രിമാർ ഇവരാണ്
ദില്ലി: 2023 - 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. നിർമ്മല സീതാരാമന്റെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റാണിത്. മാത്രമല്ല, . 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. നിർമ്മല സീതാരാമന് മുൻപ് ആരൊക്കെ തുടർച്ചയായ അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്? സ്വതന്ത്ര ഇന്ത്യയിൽ അഞ്ച് തവണ ബജറ്റ് അവതരിപ്പിക്കാം അവസരം ലഭിച്ച ആറാമത്തെ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ. മുൻപ് അഞ്ച് തവണ അവതരിപ്പിച്ച മാത്രിമാർ ആരൊക്കെയാണ്?
മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം തുടങ്ങിയ നിരയിലേക്കാണ് നിർമ്മല സീതാരാമനും ഇടം പിടിച്ചിരിക്കുന്നത്. 2019 മുതലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. 2023 ഏപ്രിലിൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അഞ്ചാമത്തെ ബജറ്റാണ്.
undefined
അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിൻഹ, മൻമോഹൻ സിംഗ്, മൊറാർജി ദേശായി എന്നിവരാണ് ഇതിനു മുൻപ് തുടർച്ചയായി അഞ്ച് വാർഷിക സാമ്പത്തിക ബജറ്റ് അവതരിപ്പിച്ച മറ്റ് മന്ത്രിമാർ.
2014-ൽ മോദി സർക്കാരിന്റെ ധനമന്ത്രിയായതോടെ അഞ്ച് തവണയാണ് അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്. 2014-15 മുതൽ 2018-19 വരെയായിരുന്നു ഇത്. മുമ്പത്തെ രണ്ട് ബജറ്റ് പോലെ 2023-24 ലെ യൂണിയൻ ബജറ്റും പേപ്പർ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക