Kerala Budget 2023: സാധാരണക്കാരെ പിഴിയുന്ന ബജറ്റ്; വിഭവസമാഹരണം താഴെക്കിടയിൽ നിന്നും

By Web Team  |  First Published Feb 3, 2023, 1:12 PM IST

ഇന്ധന വിലയിലെ സെസ് വർധന, വൈദ്യുതി നികുതി വർധന, കോടതി വ്യവഹാര ചെലവുകളുടെ വർധന തുടങ്ങി സാധാരണക്കാരെ പിഴിയുന്ന ബജറ്റ് 
 


തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ 2023 - 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. വരുമാനം വർധിപ്പിക്കാൻ നികുതിയും സെസും അടക്കം വർധിപ്പിച്ചത് സാധാരണക്കാരെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാം. അതേസമയം സാമൂഹിക ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്തത് തിരിച്ചടിയാകും. 

സംസ്ഥാനത്ത് നിലവിൽ 1600 രൂപ വീതം 62 ലക്ഷം പേർക്കാണ് സാമൂഹിക പെൻഷൻ നൽകുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടാത്ത സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷനിൽ ഉൾപ്പെട്ട  അനർഹരെ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെൻഷൻ വർധിപ്പിക്കുമോ എന്ന ഉറ്റുനോക്കിയിരുന്നവരെ നിരാശരാക്കിയതിനൊപ്പം വിപണിയിലേക്ക് പണമിറക്കി പണം തിരിച്ചു നേടാനുള്ള സാധ്യത കൂടിയാണ് സർക്കാർ ഇല്ലാതാക്കിയത് എന്ന് വിമർശകർ ചൂണ്ടികാണിക്കുന്നു. 

Latest Videos

undefined

ALSO READ: 'നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്' ന്യായീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം താഴേക്കിടയിലുള്ളവരെ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കാം. പെട്രോള്‍, ഡീസല്‍ വില വർധിക്കുന്നതോടെ താമസിയാതെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കും. ജീവിത ചെലവിൽ വലിയ വർധനയാകും ഈ പ്രഖ്യാപനം കാരണം ഉണ്ടാകുക. വിവിധ നികുതിയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് സൂചന നൽകിയിരുന്നെങ്കിലും ഇന്ധന വിലയിൽ ധനമന്ത്രി സ്പർശിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു  ജനം. 
 
സംസ്ഥാനത്തെ മോട്ടോർ വാഹന നികുതിയിയും കൂടും. മോട്ടോർ വാഹന നികുതിയിൽ 2  ശതമാനം വർധനവാണ് ഉണ്ടാകുക. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി  സാധാരണ വാഹനങ്ങളെ പോലെ 5 ശതമാനത്തിലേക്ക് ആക്കിയിട്ടുണ്ട്. 

മദ്യവില സമീപകാലത്ത് കൂട്ടിയതിനാൽ തന്നെ ഇത്തവണത്തെ ബജറ്റിൽ വില വർദ്ധനവുണ്ടാകില്ല എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതും അസ്ഥാനത്താക്കിക്കൊണ്ട് വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും വില വർദ്ധിപ്പിച്ചിട്ടുണ്ട്.

ALSO READ: 'ബജറ്റിൽ നികുതിക്കൊള്ള, അശാസ്ത്രീയ വർധന, വിലക്കയറ്റം രൂക്ഷമാക്കും, പ്രത്യക്ഷസമരത്തിന് യുഡിഎഫ്' : സതീശൻ 

രൂക്ഷമായ ധനപ്രതിസന്ധി മറികടക്കാൻ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്ന ധനനയം വിഭവ സമാഹരണമാണ്. എന്നാൽ മധ്യ വർഗ്ഗത്തെയും ഉയർന്ന വർഗ്ഗത്തെയും കാര്യമായി ഉപയോഗിക്കാതെ താഴേക്കിടയിലുള്ളവരെ പിഴിയുന്ന രീതിയാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അനാവശ്യമായ ചെലവ് ചുരുക്കുക എന്നുള്ള നയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനം നടത്താത്ത തിരിച്ചടിയായിട്ടുണ്ട്. 

click me!