ചോദിച്ചത് 400 കോടി, കിട്ടിയത് 50.85 കോടി; വന്യജീവികളെ തുരത്താന്‍ ബജറ്റിൽ വകയിരുത്തിയ തുക അപര്യാപ്തമെന്ന് പരാതി

By Web Team  |  First Published Feb 4, 2023, 7:18 AM IST

00 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചതെങ്കിലും 50.85 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്തെ ആർആർടി വിപുലീകരണത്തിന് പോലും ഈ തുക മതിയാകില്ലെന്നാണ് പരാതി.


വയനാട്: വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക അപര്യാപ്തമെന്ന് പരാതി. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചതെങ്കിലും 50.85 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്തെ ആർആർടി വിപുലീകരണത്തിന് പോലും ഈ തുക മതിയാകില്ലെന്നാണ് പരാതി.

സംസ്ഥാനത്ത് വർധിച്ച് വരുന്ന വന്യജീവി സംഘർഷങ്ങൾ പരിഹരിക്കാൻ ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ 25 ആർആർടി യൂണിറ്റുകൾ രൂപീകരിക്കാനും 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സജ്ജമാക്കാനും വനം വകുപ്പ് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു. സൗരോർജ വേലി, കിട‍ങ്ങുകൾ, റോപ് ഫെൻസിങ് എന്നിവ കൂടുതൽ മേഖലകളിൽ സ്ഥാപിക്കണം. എന്നാൽ ഇതിനെല്ലാമായി ബജറ്റിൽ വകയിരുത്തിയത് അൻപത് കോടി രൂപ മാത്രമാണ്. ആർആർടി ടീമുകൾ താൽക്കാലികമായി രൂപീകരിക്കാൻ മാത്രമാണ് ബജറ്റിൽ തുക അനുവദിച്ചത്. വന്യജീവി സംഘർഷം അതിരൂക്ഷമായ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് മുൻതൂക്കം നൽകിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിലില്ല.

Latest Videos

undefined

Also Read: Kerala Budget 2023: ബജറ്റ് ഒറ്റ നോട്ടത്തിൽ, പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

അതേസമയം, വനം-വന്യജീവി മേഖലയിലെ വിവിധ പദ്ധതികൾക്കായി 241 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ നിന്ന് മഞ്ഞകൊന്ന നീക്കം ചെയ്യാൻ സർക്കാർ കോടികൾ ചെലവാക്കുന്നതിൽ ഇതിനോടകം പരാതികൾ ഉയരുന്നുണ്ട്. വന്യ ജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരം വർധിപ്പിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ വയനാട് ജില്ലയിൽ മാത്രം 1 കോടി 20 ലക്ഷം രൂപ നഷ്ടപരിഹരം ഇനിയും കൊടുത്ത് തീർക്കാനുണ്ട്.

click me!