തിരുവന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്; 200 കോടി അനുവദിച്ചു

By Web Team  |  First Published Feb 3, 2023, 6:01 PM IST

കാർബൺ ബഹിർഗമനം വലിയ അളവിൽ കുറയ്ക്കാൻ ദീർഘദൂരവാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ  സാധിക്കും. 
 


തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സസ്ഥാനത്ത് രണ്ടിടങ്ങളിൽ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കാൻ 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇന്ന് നിയസഭയിൽ അവതരിപ്പിച്ച തന്റെ മൂന്നാമത്തെ ബഡ്ജറ്റിലാണ് ഹൈഡ്രജൻ ഹബ്ബുകൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയത്. 

പദ്ധതി പ്രകാരം സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കും. 2040 ഓടെ 100 ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാമായും 2050ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി സംസ്ഥാനമായും കേരളത്തെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ലീൻ എനർജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ട് എന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 

Latest Videos

undefined

കാർബൺ ബഹിർഗമനം വലിയ അളവിൽ കുറയ്ക്കാൻ ദീർഘദൂരവാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ  സാധിക്കും. പരിസ്ഥിതി സൗഹൃദ വികസനത്തിൽ പ്രധാന പങ്കുവഹിക്കാൻ പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഉപയോഹിക്കുന്നതിലൂടെ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

ഇ വി ഇൻഡസ്ട്രിയൽ പാർക്ക് കിഫ്ബിയുടെ പിന്തുണയോടെ വികസിപ്പിക്കും എന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുമായി ബന്ധത്തപ്പട്ട പ്രവർത്തനങ്ങൾക്കായി ടിടിപിൽ, വിഎസ്എസ്‌സി, സി-ഡിഎസി, ടിആർഇഎസ്‌ടി, എന്നിവ ഉൾത്തപ്പടുന്ന കൺസോർഷ്യം രുപീകരിച്ചിട്ടുണ്ട് ഈ കൺസോർഷ്യം പ്രൊജക്ടിനായി 25 കോടി രൂപ അധികമായി വകയിരുത്തുന്നതായും ധനമന്ത്രി വ്യക്തമാക്കി.

click me!