മധ്യവർ​ഗത്തിന് തലോടൽ; ആദായനികുതി വരുമാന പരിധി ഉയർത്തി

By Web Team  |  First Published Feb 1, 2023, 12:39 PM IST

അതേസമയം പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിന്റെ ​ഗുണമുണ്ടാകുക. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് അഞ്ച് ലക്ഷമായി തുടരും.


ദില്ലി: രണ്ടാം മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ മധ്യവർ​ഗത്തിന് തലോടൽ. ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തി. ഇനി മുതൽ ഏഴ് ലക്ഷം വരെ നികുതിയില്ല. അതേസമയം പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിന്റെ ​ഗുണമുണ്ടാകുക. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് അഞ്ച് ലക്ഷമായി തുടരും. നികുതി സ്ലാബ് അഞ്ചാക്കി കുറച്ചു. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ആറ് മുതൽ 9 വരെ 10 ശതമനവും 9 മുതൽ 12 വരെ 15 ശതമാനവുമാണ് നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനമനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനമാണ് നികുതി. ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറക്കുകയും ചെയ്തു. 

Latest Videos

 

click me!