ബജറ്റില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി

By Web Team  |  First Published Feb 1, 2021, 2:36 PM IST

ഇന്ത്യയില്‍ കുറഞ്ഞകാലത്തിനുള്ളല്‍ വലിയ വളര്‍ച്ചയാണ് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് ഉണ്ടായത്. ഇത് ഇനിയും വരുന്ന കാലത്ത് വര്‍ദ്ധിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു


ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി നീക്കിവച്ച് കേന്ദ്ര ബജറ്റ്. ഇന്ത്യയില്‍ കുറഞ്ഞകാലത്തിനുള്ളല്‍ വലിയ വളര്‍ച്ചയാണ് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് ഉണ്ടായത്. ഇത് ഇനിയും വരുന്ന കാലത്ത് വര്‍ദ്ധിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകളുടെ ഭാവിയിലേക്കായി 1500 കോടിയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത് എന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

2019ലെ ബജറ്റ് പ്രസംഗത്തിലാണ് നിര്‍മ്മല സീതാരാമന്‍ ദേശീയ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്. അടുത്ത് അഞ്ച് വര്‍ഷത്തില്‍ ഏതാണ്ട് 50,000 കോടി മികച്ച ഇക്കോസിസ്റ്റം ഉണ്ടാക്കുവാന്‍ മുടക്കുമുതല്‍ ചെയ്യുമെന്നാണ് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മേഖലകളിലെ ഗവേഷണങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ, ദേശീയ ലംഗ്വേജ് ട്രാന്‍സിലേഷന്‍ മിഷനും ധനമന്ത്രി ഇത്തവണത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Latest Videos

ഇതിന് പുറമേ നിര്‍മ്മല സീതാരാമന്‍ സ്റ്റാര്‍ട്ട് അപുകള്‍ക്ക് 2022 മാര്‍ച്ചുവരെ ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചിട്ടുണ്ട് ഇത്തവണത്തെ ബജറ്റില്‍. ഒപ്പം തന്നെ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സിനും ഒരുവര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട് ധനമന്ത്രി.

click me!