'നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്' ന്യായീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

By Web Team  |  First Published Feb 3, 2023, 1:04 PM IST

വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണ്.വലിയ മാളുകാർക്കും സാധാരണക്കാരനും ഒരേ നികുതിയാണ് നിലവിലുള്ളത്.അതിലാണ് മാറ്റം വരുത്തിയതെന്നും വിശദീകരണം
 


തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്ത്.സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി കേന്ദ്രം  ഏകപക്ഷീയമായി വെട്ടിക്കുറച്ചു.2700 കോടി കുറച്ചു.വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണ്.നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്.മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്.സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല.കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്.എല്ലാ വർഷവും ഇത് പോലെ കൂട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.വലിയ മാളുകാർക്കും സാധാരണക്കാരനും ഒരേ നികുതിയാണ് നിലവിലുള്ളത്.അതിലാണ് മാറ്റം വരുത്തിയത്..ന്യായവില 20 ശതമാനം കൂട്ടിയതിനേയും മന്ത്രി ന്യായീകരിച്ചു.കഴിഞ്ഞ 5 വർഷക്കാലം ഒന്നും ചെയ്യാനായില്ല.പ്രളയവും കൊവിഡും കാരണമായി.പല സ്ഥലത്തും യഥാർത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല.2010 ന് ശേഷമാണ് ന്യാവിലയില്‍ മാറ്റം വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി,

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തുന്നത്.  ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തി. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് ചുവടെ പറയും പ്രകാരം വര്‍ദ്ധിപ്പിച്ചു

Latest Videos

a.    ഇരുചക്രവാഹനം – 100 രൂപ

b.    ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ - 200 രൂപ

c.    മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ

d.    ഹെവി മോട്ടോര്‍ വാഹനം – 500 രൂപ

പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ദ്ധനയും വരുത്തയിട്ടുണ്ട്.

click me!