Kerala Budget 2023 : സംസ്ഥാന ബജറ്റിൽ വിദ്യാഭ്യാസ മേഖലക്ക് എന്തൊക്കെ പദ്ധതികളുണ്ട്?

By Web Team  |  First Published Feb 3, 2023, 2:31 PM IST

ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതമായി 344.64 കോടി രൂപ വിലയിരുത്തി.


തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്നും 95 കോടി രൂപയായി വർദ്ധിപ്പിക്കുന്നു. സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിനായി 140 കോടി വിലയിരുത്തുന്നു. ഓട്ടിസം പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ അനുവദിക്കുന്നു. സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വിലയിരുത്തുന്നു. സമ​ഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 60 കോടി രൂപ മാറ്റിവെക്കുന്നു. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതമായി 344.64 കോടി രൂപ വിലയിരുത്തി.

സ്കൂൾ കോളേജ് സർവ്വകലാശാല തലങ്ങളിലെ വിദ്യാഭ്യാസത്തിനായി സർക്കാർ വലിയ മൂലധനമാണ് ഓരോ വിദ്യാർത്ഥിക്ക് വേണ്ടിയും ചെലവഴിക്കുന്നത്. കേരളത്തിലെ സ്കൂളുകളിൽ ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥി അധ്യാപക അനുപാതമാണുള്ളത്. ഒരു വർഷം ഒരു സ്കൂൾ വിദ്യാർത്ഥിക്ക് വേണ്ടി സർക്കാർ മുടക്കുന്നത് ഏകദേശം 50000 രൂപയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ നിക്ഷേപം നടത്തി സർക്കാർ പ്രാപ്തരാക്കുന്ന യുവാക്കളെ പരമാവധി നമ്മുടെ നാട്ടിൽ തന്നെ നിലനിർത്താനും തൊഴിലൊരുക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. കൂടാതെ ആധുനിക തൊഴിലുകളിൽ ഏർപ്പെടുന്നവരെ കേരളത്തിന് പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് ആകർഷിക്കണം. 

Latest Videos

അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി  63.5 കോടി രൂപ വകമാറ്റി.  സംസ്ഥാനത്ത് കൂടുതല്‍ ക്രെഷുകളും ഡേ കെയറുകളും ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ കെയറുകള്‍ ഒരുക്കും. ഇതിനായി 10 കോടി  രൂപ ബജറ്റില്‍ വകയിരുത്തി

click me!