“ലൈബ്രറികൾ സ്ഥാപിക്കാൻ ഗ്രാമങ്ങള്‍ അവരുടെ ഇടം നൽകണം. സ്ഥലങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ ഫണ്ട് നൽകും. ഓരോ സ്ഥലത്തിനും ഫർണിച്ചറുകളും പുസ്തകങ്ങളും വാങ്ങാൻ അഞ്ച് ലക്ഷം രൂപ ലഭിക്കും” ഉദ്യോഗസ്ഥർ പറഞ്ഞു.
വായന(Reading) മരിച്ചുവെന്നൊക്കെ നമ്മളെപ്പോഴും പറയാറുണ്ട് അല്ലേ? എന്നാല്‍, ഈ ലോക്ക്ഡൗണ്‍(Lockdown) കാലത്ത് ഏറ്റവുമധികം വില്‍പന നടന്ന ഒന്നായിരിക്കും പുസ്തകങ്ങള്‍. ആളുകളിൽ വായിക്കാനുള്ള താൽപര്യം കുറഞ്ഞിട്ടില്ല എന്ന് തന്നെയാണ് കൊവിഡ് കാല അനുഭവത്തിൽ നിന്നും മനസിലാവുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകളും അങ്ങനെ തന്നെയാണ്. ആളുകൾ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും ഇഷ്ടപ്പെടുന്നുണ്ട്. പലയിടങ്ങളിലും പുസ്തകവിൽപന വളരെ അധികം വർധിച്ചിട്ടുണ്ട്. നിരവധി പുതിയ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
ഓരോ ജില്ലയിലും ഓരോ പുസ്തക ഗ്രാമങ്ങളു(Village Of Books)ണ്ടായാല്‍ എന്ത് രസമായിരിക്കും അല്ലേ? അങ്ങനെയൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുകയാണ് മഹാരാഷ്ട്ര. ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ബ്രിട്ടനിലെ പ്രശസ്ത പുസ്തകനഗരമായ 'ഹേ-ഓൺ-വൈ'(Hay-On-Wye)യുടെ മാതൃകയിലായിരിക്കും ഈ പുസ്തകഗ്രാമങ്ങള്‍. ഓരോ ഗ്രാമത്തിനും 50 ലക്ഷം രൂപയാണ് ഈ പദ്ധതി നടപ്പാക്കാൻ വകയിരുത്തിയിരിക്കുന്നത്. ഗ്രാമീണരിൽ, പ്രത്യേകിച്ച് കുട്ടികളിൽ വായന ഒരു ശീലമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് മറാത്തി ഭാഷാ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.
ഹേ-ഓൺ-വൈ നഗരത്തെ പരാമർശിച്ച് കൊണ്ട് സമാനമായ രീതിയിൽ, മറാത്തി ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന് ഈ ആശയത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. നിയുക്ത ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ സർക്കാർ തീരുമാനിച്ചു. തെരഞ്ഞെടുത്ത ഗ്രാമങ്ങളിലെ 10 പ്രമുഖ സ്ഥലങ്ങളിലെങ്കിലും ചെറിയ ലൈബ്രറികളും ബുക്ക് ഷെൽഫുകളും സ്ഥാപിക്കും എന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
undefined
പുസ്തക ഗ്രാമമാക്കി മാറ്റാനുദ്ദേശിക്കുന്ന ഗ്രാമങ്ങള്‍ ശുചിത്വത്തിലും കലഹരഹിത ഗ്രാമം പോലെയുള്ള മറ്റ് സംസ്ഥാന സർക്കാർ മത്സരങ്ങളിലും അവാർഡുകൾ നേടിയിരിക്കണം. ഗ്രാമത്തില്‍ ധാരാളം പച്ചപ്പ് ഉണ്ടായിരിക്കണം എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. “ലൈബ്രറികൾ സ്ഥാപിക്കാൻ ഗ്രാമങ്ങള്‍ അവരുടെ ഇടം നൽകണം. സ്ഥലങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ ഫണ്ട് നൽകും. ഓരോ സ്ഥലത്തിനും ഫർണിച്ചറുകളും പുസ്തകങ്ങളും വാങ്ങാൻ അഞ്ച് ലക്ഷം രൂപ ലഭിക്കും” ഉദ്യോഗസ്ഥർ പറഞ്ഞു.
ഏതായാലും ഈ പുതിയ പദ്ധതിയിലൂടെ ഗ്രാമത്തിലെ കുട്ടികളടക്കമുള്ള ജനങ്ങളില്‍ വായനാശീലം വളരും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും ജനങ്ങളും.