ഭര്‍ത്താവ് എഴുത്തുകാരന്‍... ഭാര്യ ചിത്രകാരി... അത്ഭുതം വിട്ടുമാറാതെ കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്. ഗോവ ഗവര്‍ണര്‍ അഡ്വക്കറ്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യ റീതയുടെ ചിത്രപ്രദശനം ഉദ്ഘാടന ചെയ്യാനാണ് എത്തിയതെങ്കിലും ഈ ദമ്പതികളുടെ പ്രതിഭാവിലാസത്തില്‍ കേന്ദ്രമന്ത്രി അത്ഭുതപ്പെട്ടു
ഭര്‍ത്താവ് എഴുത്തുകാരന്‍... ഭാര്യ ചിത്രകാരി... അത്ഭുതം വിട്ടുമാറാതെ കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്. ഗോവ ഗവര്‍ണര്‍ അഡ്വക്കറ്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യ റീതയുടെ ചിത്രപ്രദശനം ഉദ്ഘാടന ചെയ്യാനാണ് എത്തിയതെങ്കിലും ഈ ദമ്പതികളുടെ പ്രതിഭാവിലാസത്തില്‍ കേന്ദ്രമന്ത്രി അത്ഭുതപ്പെട്ടു. എഴുത്തും വര്‍ണ്ണവും അതി മനോഹരമെന്ന് കേന്ദ്രമന്ത്രി.
അഡ്വക്കറ്റ് പിഎസ് ശ്രീധരന്‍പിള്ള രാഷ്ട്രീയക്കാരനും പ്രഗല്‍ഭനായ അഭിഭാഷകനുമാണ്. അതിലുപരി എഴുത്തുകാരനും. നൂറ്റി നാല്‍പ്പത്തൊന്‍പത് പുസ്തകമെഴുതി. അടുത്ത് തന്നെ നൂറ്റി അന്‍പതാമത്തെ പുസ്തകത്തിന്‍റെ പ്രകാശനം നടത്തും. ഭാര്യ റീത ശ്രീധരന്‍ പിള്ളയും അഭിഭാഷകയാണ്. മികച്ച നിലയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അവര്‍ രാഷ്ട്രീയത്തിലോ എഴുത്തിലോ കൈവെച്ചിട്ടില്ല.
മുഴുവന്‍ സമയ രാഷ്ട്രീയം ശ്രീധരന്‍പിള്ള നടത്തിയിരുന്ന കാലത്തെല്ലാം കരുത്തുറ്റ പിന്തുണയോടെ ഒപ്പം റീതനിന്നു. മിസോറാം ഗവര്‍ണ്ണറായി ശ്രീധരന്‍പിള്ള നിയമിതനായതോടെയാണ് റീതയുടെ ഉള്ളിലെ കലാകാരി വീണ്ടും തലപൊക്കിയത്. മിസോറാമിലെ നയന മനോഹര കാഴ്ചകളാണ് റീതയുടെ കാന്‍വാസില്‍ നിറയെ. മൂന്ന് വ്യാഴവട്ടക്കാലം തന്‍റെ വാമ ഭാഗമായിട്ടും റീതയിലെ കലാകാരിയെ തിരിച്ചറിഞ്ഞില്ലെന്ന് ശ്രീധരന്‍പിള്ള.കുട്ടിക്കാലത്ത് റീത വരച്ചിരുന്നു.
undefined
കുടുംബ ജീവിതത്തിന്‍റെ ഭ്രമണപഥത്തില്‍ കലാപ്രവര്‍ത്തനം നഷ്ടെപ്പെട്ടതാവാമെന്നാണ് ശ്രീധരന്‍പിള്ള. മിസോറാമിലെത്തിയപ്പോള്‍ ഒഴിവ് സമയം ഏറെ കിട്ടയ റീത തന്നിലെ കലാകാരിയെ പൊടി തട്ടിയെടുക്കുകയായിരുന്നു. നൂറിലേറെ ചിത്രങ്ങള്‍ അവിടെ വെച്ച് വരച്ചു. ചിത്രങ്ങള്‍ വാങ്ങാന്‍ പലരും താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും റീത പ്രോത്സാഹിപ്പിച്ചില്ല.
കലാ പരിഗണനക്കപ്പുറം ഗവര്‍ണ്ണറുടെ ഭാര്യയെന്ന പരിഗണന കൂടി ഉണ്ടാകുമെന്ന ആശങ്കയായിരുന്നു റീതക്ക്. ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ പുസ്തകത്തിന് തന്‍റെ വരകളിലൂടെ വര്‍ണ്ണം പകരാനൊരുങ്ങുകയാണ് റീത. കോഴിക്കോട്ട് അന്‍പതോളം ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ കലാസപര്യക്ക് നിരഞ്ഞ പിന്തുണയുമായി ശ്രീധരന്‍ പിള്ള ഒപ്പമുണ്ട്.
ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും പര്യടനം നടത്തുകയാണ് ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ ലക്ഷ്യം. ആ അനുഭവങ്ങള്‍ പുസ്തക രൂപത്തിലുമാവും. അതിനൊരു പക്ഷെ പുറം ചട്ടയാവുക റീതയുടെ വരകളാവും. ഒരു പക്ഷെ കലയും സാഹിത്യവും കുടുംബ ജീവിതത്തില്‍ സന്നിവേശിപ്പിച്ച ഗവര്‍ണ്ണറെന്ന ഖ്യാദി ഇനി അഡ്വക്കറ്റ് പിഎസ് ശ്രീധരന്‍പിള്ളക്ക് സ്വന്തം.