ലോക റെക്കോർഡിലേക്കൊരു നോവൽ; കുഞ്ഞെഴുത്തുകാരി ലൈബ അബ്ദുള്‍ ബാസിതിന് അഭിമാനനേട്ടം, പ്രവാസലോകത്തെ മലയാളിക്കുട്ടി

By C R Rajesh  |  First Published Jul 14, 2022, 11:56 AM IST

ഓര്‍ഡര്‍ ഓഫ് ദ ഗാലക്സി, ദ സ്നോഫ്ലേക്ക് ഓഫ് ലൈഫ് എന്ന നോവലെഴുതുമ്പോള്‍ പത്ത് വയസും 164 ദിവസവുമാണ് ലൈബയുടെ പ്രായം. സൗദി അറേബ്യന്‍ വിദ്യാര്‍ത്ഥി പന്ത്രണ്ടാം വയസില്‍ എഴുതിയ നോവലിന്‍റെ റെക്കോര്‍ഡാണ് ലൈബ മറികടന്നത്


മലയാളിയായ ലൈബ അബ്ദുള്‍ ബാസിത് എന്ന കുഞ്ഞെഴുത്തുകാരിക്ക് ലോക റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നോവല്‍ എഴുതിയതിനാണ് ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ലൈബ ഇടം നേടിയത്. ഓര്‍ഡര്‍ ഓഫ് ദ ഗാലക്സി, ദ സ്നോഫ്ലേക്ക് ഓഫ് ലൈഫ് എന്ന നോവലെഴുതുമ്പോള്‍ പത്ത് വയസും 164 ദിവസവുമാണ് ലൈബയുടെ പ്രായം. സൗദി അറേബ്യന്‍ വിദ്യാര്‍ത്ഥി പന്ത്രണ്ടാം വയസില്‍ എഴുതിയ നോവലിന്‍റെ റെക്കോര്‍ഡാണ് ലൈബ മറികടന്നത്.

ആകാശ വിസ്മയങ്ങളിലൂടെ കുട്ടികളുടെ യാത്രയാണ് ലൈബയുടെ നോവല്‍ പരമ്പരയുടെ ഇതിവൃത്തം.ഒലീവിയ, ഒലീവസ്,മൈക്ക് ,എവരി എന്നിവരാണ് ലൈബയുടെ ഭാവനയില്‍ പിറന്ന നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. കെ. ജയകുമാറാണ്  അവതാരിക എഴുതിയത്.പതിനൊന്ന് വയസ്സിനിടെയാണ് ഓര്‍ഡര്‍ ഓഫ് ദ ഗാലക്സി എന്ന മൂന്ന് നോവല‍ുകള്‍ ഉള്‍പ്പെടുന്ന പരമ്പര ലൈബ എഴുതിയത്. മാഹിയിലെ തറവാട്ടു വീട്ടിലിരുന്ന് നാലാം നോവലിന്‍റെ പണിപ്പുരയിലാണ് ലൈബ. പ്രമേയം ബഹിരാകാശം വിസ്മയം തന്നെ.

Latest Videos

നോവൽ താളുകൾ മുതൽ ചുമർ ചിത്രങ്ങളിൽ വരെ പിറക്കും ജീവന്‍ തുടിക്കുന്ന വിജയൻ ചിത്രങ്ങള്‍

എട്ടു വയസ്സിലാണ് ലൈബ വായനയുടെ ലോകത്ത് എത്തുന്നത്. ഇതിഹാസങ്ങളടക്കം വായിച്ച പ്രചോദനമാണ് ലൈബയുടെ എഴുത്തിന്‍റെ മര്‍മ്മം.കഴിഞ്ഞ ദിവസം റെക്കോര്‍ഡിനായി തെരെഞ്ഞെടുത്ത വിവരം ഗിന്നസ് അധികൃതര്‍ ലൈബയെ അറിയിച്ചു. ഉടന്‍ സാക്ഷ്യ പത്രം കൈമാറും. ഖത്തര്‍ ഒലീവ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ലൈബ. ഖത്തറിലെ ഓയില്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായ അബ്ദുള്‍ ബാസിദിന്‍റേയും തസ്നി ബാസിദിന്‍റേയും ഏക മകളാണ്.ആമസോണായിരുന്നു ലൈബയുടെ പുസ്തകത്തിന്‍റെ പ്രസാധകര്‍. നിലവില്‍ ലിപി ബുക്സാണ് ലൈബയുടെ നോവല്‍ സീരിസിന്‍റെ പ്രസാധനം ഏറ്റെടുത്തിരിക്കുന്നത്. ലൈബ പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലായതിനാല്‍ ആകാശ വിസമയങ്ങളുടെ പുതിയ ഭാവന ലോകം തുറക്കുന്ന സാഹിത്യ സൃഷ്ടി നമുക്ക്  ഉടന്‍ പ്രതീക്ഷിക്കാം.

എഴുപത്തിരണ്ടാം വയസ്സിൽ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച അമ്മ

click me!