എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

By Pusthakappuzha Book Shelf  |  First Published Sep 30, 2019, 5:50 PM IST

പുസ്തകപ്പുഴയില്‍ ഇന്ന്  ബിജോയ് ചന്ദ്രന്റെ 'പകല്‍ നടക്കാനിറങ്ങുന്ന ഇരുട്ട്' എന്ന പുസ്തകം. 'തോര്‍ച്ച' പുറത്തിറക്കിയ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഈ പുസ്തകത്തിലെ ഒരു ഭാഗം ഇവിടെ വായിക്കാം.


ഷാപ്പിനുള്ളില്‍ പനങ്കള്ളിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം തങ്ങിനില്‍പ്പുണ്ടാവും. കള്ള് തലയ്ക്ക് പിടിച്ച കുടിയന്‍മാര്‍ ഷാപ്പിലെ മേശപ്പുറത്ത് താളമിട്ട് ഉറക്കെ പാട്ട് പാടുകയും ചിലപ്പോള്‍ വഴക്കിടുകയും ചെയ്തു.കുടിയന്‍മാാരെ എനിക്ക് പേടിയായിരുന്നു.അച്ഛന്‍ എന്നെ കള്ളുകുപ്പികള്‍ നിറച്ചുവെച്ചിരിക്കുന്ന അകത്തെ മുറിയില്‍ കൊണ്ടുപോയി ഒരു ഗ്ലാസ്സ് നല്ല കള്ള് ഒഴിച്ചുതരും. കഴിക്കാനായി കപ്പയും കണ്ണ് നിറയ്ക്കുന്ന എരിവുള്ള ഇറച്ചിയും എടുത്തുതരും. ആദ്യം വേണ്ടെന്നു പറയുമെങ്കിലും പിന്നെ ഞാന്‍ രുചി പിടിച്ച് കഴിക്കും.

Latest Videos

പനയുടെ മേലറ്റത്തേക്ക് കയറിപ്പോകുന്ന ചെത്തുകാരന്‍ ആകാശത്ത് എവിടെയോ കുറേ നേരം മറഞ്ഞിരിക്കും. പനങ്കുലയില്‍ അയാള്‍ മുട്ടുന്ന മുഴക്കമുള്ള ഒച്ച കേള്‍ക്കാം. മൂര്‍ച്ചയുള്ള കത്തികൊണ്ട് പനങ്കുലയുടെ അറ്റം ചെത്തുന്നതിന്റേയും. കുല ഒരുക്കുകയാണെന്നാണ് അതിനു പറയുക. മരത്തില്‍ കൊത്തുന്ന ഏതോ പക്ഷിയെ ഞാന്‍ സങ്കല്പിക്കും. എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് എനിക്കെന്നും അത്ഭുതമായിരുന്നു. 

പറമ്പിന്റെ ഇരുണ്ട തൊണ്ടിന്റെ വക്കത്ത് സൈക്കിള്‍ കയ്യാലയില്‍ ചാരിവെച്ചിട്ടാണ് ചെത്തുകാരന്റെ വരവ്. പിന്നില്‍ ചെത്തുകത്തി ഒരു വീതിയേറിയ തടിയുറയ്ക്കുള്ളില്‍ വെച്ചിട്ടുണ്ടാകും. പിരിയന്‍ ചക്കരക്കയര്‍ കൊണ്ട് അരയ്ക്ക് ചുറ്റും കെട്ടിയുറപ്പിച്ചിരിക്കും വീതിയുള്ള കത്തി. ഉറയുടെ അരികിലെ ഒരു ചെറിയ ചിരട്ടയില്‍ പനങ്കുലയുടെ അറ്റത്ത് തേക്കാനുള്ള ചെളിയുണ്ടാകും. അത് എനിക്ക് പിന്നീടാണ് പിടികിട്ടിയത്. ഇത് കൂടാതെ പനങ്കുലയില്‍ കൊട്ടി ഒരുക്കുവാന്‍  വേണ്ടി ഒരു തടിക്കഷ്ണമോ അല്ലെങ്കില്‍ എല്ലിന്‍ കഷണമോ ഉണ്ടാകും. ഇവയുടെ ഭാരം കാരണം ചെത്തുകാരന്‍ നടക്കുമ്പോള്‍ അരക്കെട്ട് ഒന്ന് കുണുങ്ങും. ഒരു താളത്തിനാണ് അയാളുടെ നടപ്പ്. മടക്കിക്കുത്തിയ കള്ളിക്കൈലി നല്ല വൃത്തിയുള്ളതാകും. തോര്‍ത്ത് കൊണ്ട് ഒരു തലേക്കെട്ടും കെട്ടും. ഒരു സ്വര്‍ണ്ണമാല പലപ്പോഴും അയാളുടെ നെഞ്ചത്ത് കിടന്നു. ചെത്തുകാരന്‍ രാവിലെയും വൈകിട്ടും പറമ്പിന്റെ ഒരു വശത്തുള്ള നടവഴിയിലൂടെ വന്നുപോകും. ഒരിക്കലും വാച്ച് കെട്ടാത്ത  മുത്തശ്ശന്‍  സമയമറിഞ്ഞിരുന്നത് ചെത്തുകാരന്റെ കാല്‍പ്പെരുമാറ്റം കേട്ടായിരുന്നു.

ചെത്തുകാരന്‍ വന്നാല്‍ മുത്തശ്ശന്‍ ഒരു മുറുക്കാഞ്ചിരി ചിരിക്കും. നിഷ്‌കളങ്കമായ ഒന്ന്. ചില വിശേഷങ്ങളൊക്കെ അയാളുമായി പങ്കുവെക്കും. ചെത്തുകാരന്റെ പാളയില്‍ നിന്നും കിട്ടുന്ന നുരഞ്ഞുപതയുന്ന വീതക്കള്ളിനായാണ് മുത്തശ്ശന്റെ ആ സ്‌നേഹപ്രകടനമെല്ലാം. 

ചെത്തുകാരന്‍ പോയിക്കഴിയുമ്പോള്‍ മുത്തശ്ശന്‍ വീടിന്റെ തണുത്ത ഇറയത്ത് കള്ളു കുടിക്കാനിരിക്കും. ഓരോഗ്ലാസ്സ് ഒഴിച്ച് കുറേശ്ശെയായി, പതുക്കെയാണ് മുത്തശ്ശന്റെ കള്ളുകുടി. അടുത്ത് ചെന്ന് പറ്റിക്കൂടുന്ന എനിക്ക് അര ഗ്ലാസ്സ് ഒന്നാം തരം പനങ്കള്ള് മുത്തശ്ശന്‍ ഒഴിച്ചുതരും. നുരയുന്ന ഒരു സ്‌നേഹച്ചിരിയോടെ. കള്ളുമ്പത എന്റെ മേല്‍ചുണ്ടില്‍ കുമിളകളുണ്ടാക്കി. പനങ്കള്ളിന്റെ രുചിപിടിച്ച ഞാന്‍ പിന്നെ എന്നും മുത്തശ്ശനുള്ള വീതക്കള്ളിനായി പനഞ്ചോട്ടില്‍ മൊന്തയുമായി കാത്തുനില്‍ക്കും.

പനയുടെ മുകളില്‍ നിന്നും ഇലകള്‍ക്കിടയിലൂടെ ചാടുന്ന മധുരക്കള്ളിന്റ  തുള്ളികളുണ്ട്. മുത്തശ്ശന്റെ നോട്ടം തെറ്റുന്ന നേരത്ത് ഞാന്‍ വിടര്‍ത്തിയ  വായിലേക്ക്  കള്ളിന്റെ  തുള്ളികളെ പിടിക്കും. ആകാശത്തിനു  ഇത്രയും മധുരമുണ്ടോ എന്ന അത്ഭുതത്തോടെ.മാനത്തുനിന്നും വീഴുന്ന കള്ളിന്‍ തുള്ളിക്ക് അടുത്തു വരും തോറും വലിപ്പം ഏറി വരും. 

 

പുസ്തകം വാങ്ങാന്‍  9947132322 എന്ന വാട്ട്‌സപ്പ് നമ്പറില്‍ മെസേജ് ചെയ്യാം

...............................................................................

 

കള്ള് എന്ന കവിതയില്‍ ചെത്തുകാരന്റെ തലേക്കെട്ടും ബീഡിത്തീയും തൊണ്ടിലൂടെ പോകുന്ന വൈകുന്നേരത്തെ ഞാന്‍ എഴുയിട്ടുണ്ട്. പനങ്കള്ള് എന്ന മറ്റൊരു കവിതയിലും കള്ളിന്റെ നനഞ്ഞ ഗന്ധമുള്ള പറമ്പുകളെപ്പറ്റി  എഴുതിയ തോര്‍ക്കുന്നു.

പനയില്‍ കേറാന്‍ ഏണി
കെട്ടുവാന്‍ ദിഗംബരന്‍
മൂപ്പുറപ്പിച്ചോരില്ലി-
ക്കണയും മുറിച്ചുപോയ്
കൊണ്ടുപോയ് ഇല്ലിക്കാട്
മൂളിയ മരപ്പാട്ടും.
മാനത്തിന്‍ വെള്ളച്ചിരി-
പ്പാത്രത്തില്‍ നിന്നും മധു-
വിറ്റുന്ന പനങ്കള്ള്
കിട്ടുമ്പോള്‍ തീരും ദു:ഖം.

ഇങ്ങനെ ഒരു കള്ള്കവിതയും പണ്ട് എഴുതിയിട്ടുണ്ട്.

പിന്നീട് പാമ്പാക്കുടയിലും മൂത്ത കള്ളിന്റെ മണമുള്ള ദിവസങ്ങള്‍ എനിക്കായി കാത്തിരുന്നു. അച്ഛനു ജോലി കള്ള്ഷാപ്പില്‍ ആയിരുന്നു. ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഞാന്‍ അച്ഛന് ചോറും കൊണ്ട് പോകും. പലകയടിച്ച ഷാപ്പ് ഒരു മണ്‍തിട്ടിനു മുകളിലായിരുന്നു. പുറംഭിത്തിയില്‍ പാമ്പാക്കുട ബിജു ടാക്കീസിലെ മാറിവന്ന ചിത്രത്തിന്റെ കളര്‍പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടാകും. ജയന്റെയോ നസീറിന്റെയോ ഒക്കെ വലിയ മുഖങ്ങള്‍ അവയില്‍ എന്നെ പ്രലോഭിപ്പിച്ചുകൊണ്ട് നിറഞ്ഞുനില്‍ക്കും.

ഷാപ്പിനുള്ളില്‍ പനങ്കള്ളിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം തങ്ങിനില്‍പ്പുണ്ടാവും. കള്ള് തലയ്ക്ക് പിടിച്ച കുടിയന്‍മാര്‍ ഷാപ്പിലെ മേശപ്പുറത്ത് താളമിട്ട് ഉറക്കെ പാട്ട് പാടുകയും ചിലപ്പോള്‍ വഴക്കിടുകയും ചെയ്തു.കുടിയന്‍മാാരെ എനിക്ക് പേടിയായിരുന്നു.അച്ഛന്‍ എന്നെ കള്ളുകുപ്പികള്‍ നിറച്ചുവെച്ചിരിക്കുന്ന അകത്തെ മുറിയില്‍ കൊണ്ടുപോയി ഒരു ഗ്ലാസ്സ് നല്ല കള്ള് ഒഴിച്ചുതരും. കഴിക്കാനായി കപ്പയും കണ്ണ് നിറയ്ക്കുന്ന എരിവുള്ള ഇറച്ചിയും എടുത്തുതരും. ആദ്യം വേണ്ടെന്നു പറയുമെങ്കിലും പിന്നെ ഞാന്‍ രുചി പിടിച്ച് കഴിക്കും.

വീട്ടിലേക്ക് അപ്പമുണ്ടാക്കാനായി ഒരു കുപ്പിയില്‍ കുറച്ചു കള്ളുമായി, നിറഞ്ഞ വയറും ചെറിയ ലഹരിയുമായി ഞാന്‍ മടങ്ങും. തിരികെ പോകുമ്പോള്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള അച്ഛന്റെ ഭംഗിയുള്ള പുഞ്ചിരി ഓര്‍മ്മയുടെ പതയില്‍ പറ്റിനില്‍ക്കും.

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

 

click me!