'താല്‍പര്യമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടിവരുന്ന സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരുമുണ്ട്' അവരിലുണ്ടാകുന്ന മാറ്റമിതാണ്

By Pusthakappuzha Book Shelf  |  First Published Jan 19, 2020, 3:16 PM IST

പെൺകുട്ടികൾക്ക് മാത്രമാണ് താല്‍പര്യമില്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടി വരുന്നത് എന്നാണ് നമ്മൾ കരുതുന്നത്. വാസ്‍തവത്തിൽ, ചെറുപ്പക്കാർക്കും താല്പര്യമില്ലാത്ത ലൈംഗികബന്ധങ്ങളിൽ ഏർപ്പെടേണ്ടി വരാറുണ്ട്. പലരും അത് പുറത്തു കാണിക്കുന്നില്ലായെന്നേയുള്ളൂ. 


പതിറ്റാണ്ടുകളായി, യുവതികളുടെ വ്യത്യസ്‍തങ്ങളായ അനുഭവങ്ങളെ കുറിച്ചെഴുതുന്ന ജേണലിസ്റ്റാണ് പെഗ്ഗി ഓറെൻ‌സ്റ്റൈൻ. അവരുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്‍തകങ്ങളായ Cinderella Ate My Daughter, Girls and Sex -ൽ കോളേജിലെ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. 

എന്നാല്‍, ഓറൻ‌സ്റ്റൈൻ തന്‍റെ പുതിയ പുസ്‍തകം (Boys & Sex: Young Men on Hookups, Love, Porn, Consent, and Navigating the New Masculinity) 16 -നും 22 -നും ഇടയിലുള്ള ചെറുപ്പക്കാരുടെ വംശീയവും ലൈംഗികവുമായ സ്വത്വത്തെ കുറിച്ചു നടത്തിയ അഭിമുഖത്തിന്‍റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്. ലൈംഗികതയെയും, അശ്ലീലസാഹിത്യത്തെയും, ലൈംഗിക ആക്രമണത്തെകുറിച്ചും ഒറെൻ‌സ്റ്റൈൻ‌ അവരോട് സംസാരിച്ചു. തന്റെ കണ്ടെത്തലുകളെക്കുറിച്ചും മാതാപിതാക്കൾക്കും സ്‍കൂളുകൾക്കും ചെറുപ്പക്കാർക്കുമിടയില്‍ ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള സുരക്ഷിതമായ ഒരു സംസ്‍കാരം വളർ‌ത്തിയെടുക്കുന്നതിനെക്കുറിച്ചും ഒറെൻ‌സ്റ്റൈൻ‌ സംസാരിച്ചു. ഒറന്‍സ്റ്റൈനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്. കടപ്പാട്: ടൈം 

Latest Videos

ആണ്‍കുട്ടികളുമായി നടത്തിയ അഭിമുഖത്തെ കുറിച്ച് 

ആൺകുട്ടികൾ അവരുടെ വികാരങ്ങളെയും ലൈംഗിക ജീവിതത്തെയും കുറിച്ച് സംസാരിക്കില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ, അത് പൂർണമായും തെറ്റായിരുന്നു. ശാരീരികവും, വൈകാരികവുമായ അടുപ്പത്തിൽ ഏർപ്പെടാനുള്ള ആൺകുട്ടികളുടെ കഴിവിനെ നമ്മൾ വിലകുറച്ചു കാണുകയാണ് ശരിക്കും. അവർ ഇവയെല്ലാം അനുഭവിക്കുന്നുണ്ട്. എന്നാൽ, അത് പ്രകടിപ്പിക്കാനുള്ള അവസരം അവർക്ക് കുറവാണ്. ഈ പുതിയ യുഗത്തില്‍ നമ്മള്‍ ആണ്‍കുട്ടികളില്‍നിന്നും കൂടുതൽ‌ നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, നമ്മൾ അവരുമായി ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നുമില്ല. പകരം നമുക്ക് വേണ്ട രീതിയില്‍ 'അങ്ങനെ പെരുമാറ്, ഇങ്ങനെ പെരുമാറ്' എന്നൊക്കെ അവരോട് ആവശ്യപ്പെടുകയാണ്.

undefined

ആരോടൊക്കെ സംസാരിച്ചു

ഞാൻ സംസാരിച്ചുകൊണ്ടിരുന്ന ആൺകുട്ടികൾ വളരെ ചെറുപ്പമായിരുന്നു. അവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പെൺകുട്ടി ഓറൽ സെക്‌സ് ചെയ്യുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്യുകയും, അവളുടെ അറിവില്ലാതെ ഒരുകൂട്ടം സുഹൃത്തുക്കൾക്ക് അത് അയയ്ക്കുകയും ചെയ്‍ത ഒരു ആൺകുട്ടി ഞാന്‍ സംസാരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 

'ഞാൻ അവളെ ബലാത്സംഗം ചെയ്‍തുവെന്നാണ് അവള്‍ പറഞ്ഞത്. പക്ഷേ, എനിക്കറിയാം സത്യം എന്താണെന്ന്' എന്ന് പറഞ്ഞൊരാണ്‍കുട്ടിയും ഞാന്‍ സംസാരിച്ചവരിലുണ്ട്. അവരുടെ സ്വഭാവത്തിൽ വല്ലാത്ത നിഷേധാത്മകത പ്രകടമായിരുന്നു. ആൺകുട്ടികൾക്ക് അവരുടെ സ്വഭാവത്തില്‍ സാധ്യമായ മാറ്റം വരുത്താൻ ആവശ്യമായ പിന്തുണ നാം നല്‍കുന്നില്ലായെന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ടായിരിക്കാം അവര്‍ക്ക് നന്നായി പെരുമാറാനാകാത്തത്.

#MeToo ക്യാംപൈൻ 

സമൂഹത്തിലെ എല്ലാ മേഖലകളിലും ലൈംഗിക അതിക്രമങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് #MeToo പ്രസ്ഥാനം വെളിപ്പെടുത്തുന്നു. ചില ആൺകുട്ടികൾ‌ ചെറുപ്പമായിരിക്കുമ്പോൾ‌ അവർ‌ക്ക് ലഭിച്ച സന്ദേശങ്ങൾ‌ തെറ്റായ രീതിയില്‍ വളരാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഒരു പുരുഷൻ എന്നതിന്റെ നിർവചനം കുറച്ചുകൂടി വിശാലമായ ഒരു രീതിയിലേക്ക് മാറ്റപ്പെടാൻ അവർ ആഗ്രഹിക്കുന്നു. വൈകാരികതയെയും  ലൈംഗികതയെയും ജീവിതവുമായി കൂടുതൽ ബന്ധിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. #MeToo ക്യാപൈൻ ലൈംഗിക അതിക്രമങ്ങൾ കുറയ്ക്കുന്നതിന് വളരെ അധികം സഹായിച്ചു.  ഇത് ആൺകുട്ടികളുമായി ശരിക്കും ഇടപഴകാനുള്ള അവസരവും സൃഷ്ടിച്ചു. ഒരുപക്ഷേ, ആദ്യമായി, ലിംഗഭേദം, ലൈംഗികത, വൈകാരിക അടുപ്പം എന്നിവയെക്കുറിച്ചുള്ള ഈ ചർച്ചകളിൽ, ആൺകുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ #MeToo -വിന് സാധിച്ചു.

ഇതിലടങ്ങിയിരിക്കുന്ന സാമൂഹ്യഘടകങ്ങൾ

പെൺകുട്ടികൾക്ക് മാറാനായി നമ്മൾ ഒരുപാട് അവസരങ്ങൾ നൽകി.  25 വർഷം മുമ്പ്, ആളുകൾ  പെൺകുട്ടികൾ ഗണിതത്തിൽ നല്ലവരല്ലെന്നും കായികരംഗത്ത് അത്ര നല്ലവരല്ലെന്നും പെൺകുട്ടികൾക്ക് നേതാക്കളാകാൻ കഴിയില്ലെന്നും പെൺകുട്ടികൾ സ്വാഭാവികമായും കൂടുതൽ മോശക്കാരാണെന്നും പറഞ്ഞിരുന്നു. ഈ പഴയ ആശയങ്ങളോടൊപ്പം ഇന്ന് പെൺകുട്ടികൾക്ക് തങ്ങൾ ആഗ്രഹിക്കുന്നതെന്തും ആകാമെന്ന പുതിയ ആശയങ്ങളും കടന്നുവന്നു. എന്നാല്‍, ഈ രണ്ട് ആശയങ്ങളും തമ്മിലുള്ള സംഘര്‍ഷവും ഇവരുടെയുള്ളില്‍ നടക്കുന്നുണ്ട്.

ഇപ്പോൾ ആൺകുട്ടികൾക്കും ഇതേ അവസ്ഥയാണ്. ആൺകുട്ടികൾക്ക് പുതിയ കാഴ്‍ച്ചപ്പാടുകൾ ആവശ്യമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. പക്ഷേ, പഴയവ ഉപേക്ഷിക്കാൻ നമ്മൾ അവരെ അനുവദിക്കുന്നുമില്ല. ഇത് കാര്യങ്ങളെ കൂടുതൽ‌ സങ്കീർ‌ണ്ണമാക്കുന്നു. ഞാൻ ആദ്യമായി പെൺകുട്ടികളെക്കുറിച്ച് എഴുതാൻ തുടങ്ങിയപ്പോൾ ആളുകൾ പറഞ്ഞിരുന്നത്, 'നിങ്ങൾ പെൺകുട്ടികളെ ആൺകുട്ടികളാക്കാൻ ശ്രമിക്കുകയാണ്' എന്നാണ്. കാരണം പെൺകുട്ടികൾക്ക് തുല്യഅവസരങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. 'നിങ്ങൾ ആൺകുട്ടികളെ പെൺകുട്ടികളാക്കാനാണ് ശ്രമിക്കുന്നത്' എന്നാണ് ഇപ്പോൾ എനിക്കെതിരെ ഉയരുന്ന പ്രധാനപ്പെട്ട ആരോപണം. എന്നാല്‍, ഞാന്‍ ആണ്‍കുട്ടികളെ നല്ല മനുഷ്യരായി കാണാനാഗ്രഹിക്കുന്നുവെന്നതാണ് സത്യം.

സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരും സ്ട്രെയിറ്റായ സ്ത്രീകളും

സ്വവർഗ്ഗാനുരാഗികൾ പരസ്‍പര സമ്മതപ്രകാരമാണ് കൂടുതൽ വികാസം പ്രാപിക്കുന്നത്. അവര്‍ തുറന്ന ചര്‍ച്ചകള്‍ നടത്തുന്നു. എന്നാൽ, പങ്കാളികളുമായി ലൈംഗികതയെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്താൻ ഒരു സ്ട്രെയിറ്റായിട്ടുള്ള സ്ത്രീ മടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സ്വവർഗ്ഗാനുരാഗികൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ 'നിങ്ങൾ എങ്ങനെയുള്ള ആളാണ്?' എന്ന് ചോദിക്കും. ഈ തുറന്ന ചോദ്യമാണ് തൃപ്‍തികരമായ ലൈംഗിക അനുഭവം നൽകുന്നതും. 

സ്വവർഗ്ഗാനുരാഗികൾക്കിടയിൽ ആക്രമണമോ ദുരുപയോഗമോ ഇല്ലെന്നല്ല. കൃത്യമായും ഉണ്ട്. എന്നാൽ, ഞാൻ സംസാരിച്ച നിരവധി സ്വവർഗ്ഗാനുരാഗികൾ, അവർ നിരന്തരം ഏറ്റുമുട്ടലിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യങ്ങളെക്കുറിച്ച് വിവരിച്ചിരുന്നു. പക്ഷേ, അത്തരം വഴക്കുകൾ അവർക്കിടയിൽ ഉണ്ടാകാറില്ലായിരുന്നു. പിന്നെ, പെൺകുട്ടികൾ സെക്സി ആയിരിക്കണമെന്നും എന്നാൽ അവരുടെ ലൈംഗികത അനുഭവയോഗ്യമാകാൻ പാടില്ലെന്നുമാണ് നമ്മുടെ സംസ്‍കാരം പെൺകുട്ടികളോട് പറയുന്നത്. 

സോഷ്യല്‍ സ്റ്റാറ്റസും ബന്ധങ്ങളും

ഒട്ടും താല്‍പര്യം തോന്നാത്ത ബന്ധത്തില്‍ പോലും ചിലപ്പോള്‍ പെൺകുട്ടികൾ ഉറച്ചുനില്‍ക്കാറുണ്ട്. അതെന്തുകൊണ്ടായിരിക്കും? ചിലർക്ക് അത് ഒരു സ്റ്റാറ്റസ് തകര്‍ക്കാതിരിക്കലായിരുന്നു. ചിലപ്പോള്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനായിരുന്നു. ഞാൻ സംസാരിച്ച പെൺകുട്ടികൾക്കൊന്നും ശരിക്കും രതിമൂർച്ഛയുണ്ടായിരുന്നില്ല. താല്‍പര്യമില്ലാത്ത ബന്ധത്തിലേര്‍പ്പെട്ട ആൺകുട്ടികൾക്കും അതങ്ങനെ തന്നെയായിരുന്നു. താല്പര്യമില്ലാത്ത ലൈംഗികബന്ധത്തിന്‍റെ കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. 

പെൺകുട്ടികൾക്ക് മാത്രമാണ് താല്‍പര്യമില്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടി വരുന്നത് എന്നാണ് നമ്മൾ കരുതുന്നത്. വാസ്‍തവത്തിൽ, ചെറുപ്പക്കാർക്കും താല്പര്യമില്ലാത്ത ലൈംഗികബന്ധങ്ങളിൽ ഏർപ്പെടേണ്ടി വരാറുണ്ട്. പലരും അത് പുറത്തു കാണിക്കുന്നില്ലായെന്നേയുള്ളൂ. പലപ്പോഴും 'നിങ്ങൾക്ക് എന്താണ് കുഴപ്പം? നിങ്ങൾ സ്വവർഗാനുരാഗിയാണോ? നിങ്ങൾ എന്നോട് ലൈംഗിക ബന്ധത്തിലേർപ്പെടില്ലെന്ന് ഞാൻ എല്ലാവരോടും പറയും' തുടങ്ങിയ പരിഹാസചോദ്യങ്ങൾ ചോദിച്ച് അവരെ ഇഷ്‍ടമില്ലാത്ത ലൈംഗികബന്ധത്തിന് നിർബന്ധിതരാക്കുകയാണ് ചെയ്യുന്നത്. ചിലപ്പോൾ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് അറിയാത്തതിനാലോ അല്ലെങ്കിൽ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാലോ അവർ തനിക്ക് താല്‍പര്യമില്ല എന്ന് തുറന്നുപറയാതിരിക്കുന്നു. പെൺകുട്ടികൾ അനുഭവിക്കുന്ന അതേ ദുരിതം ആണ്‍കുട്ടികളും ഇക്കാര്യത്തില്‍ അനുഭവിക്കുന്നുണ്ട്. എന്നാൽ, അവർ പൊതുവേ പ്രതികരിക്കുന്നില്ല എന്നുമാത്രം.

ലൈംഗികതയെ കുറിച്ചറിയാത്ത പുരുഷന്മാരെ കുറിച്ച് സമൂഹം കരുതുന്നത്

ആണുങ്ങൾക്ക് ലൈംഗികതയെ കുറിച്ച് അറിയാത്തത് ഒരു കുറവായിട്ടാണ് നമ്മുടെ സമൂഹം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ താല്പര്യമില്ലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇതവരെ നിർബന്ധിതരാക്കുന്നു. അതുപോലെ പങ്കാളിയുടെ താല്പര്യങ്ങൾ ചോദിക്കുന്നതിൽനിന്നും അവരെ ഇത് പിന്തിരിപ്പിക്കുന്നു. മാത്രമല്ല, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലും പോണ്‍ വീഡിയോകളിലും ഒക്കെ കാണിക്കുന്നത് നല്ല വൃത്തിയും സൗന്ദര്യവും ഒക്കെയുള്ള ശരീരങ്ങളും പെട്ടെന്ന് രതിമൂര്‍ച്ഛയുണ്ടാകുന്നതും ഒക്കെയാണ്. ഇതും അവരെ ദോഷകരമായി ബാധിക്കുന്നു. 

എങ്ങനെ ആണ്‍കുട്ടികള്‍ക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട നല്ല അറിവ് കിട്ടും

ലൈംഗികതയെക്കുറിച്ചുള്ള ആശയം നമ്മൾ വിശാലമാക്കണം. ലൈംഗികത കേവലം ലൈംഗികബന്ധം മാത്രമല്ല. ചുംബിക്കലും ലൈംഗികതയാണ്. അതിന്റെ ഇന്ദ്രീയതക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. പോണ്‍ വീഡിയോയിലുള്ളവയും യഥാര്‍ത്ഥജീവിതവുമായും കൂട്ടിക്കലർത്താൻ ശ്രമിക്കാറുണ്ട്. അത്തരം വീഡിയോയില്‍ കാണിക്കുന്ന രീതിയല്ല യഥാർത്ഥത്തിൽ ഒരു പങ്കാളിയുമായി ലൈംഗികതയിൽ ഏർപ്പെടുമ്പോളുണ്ടാവുന്നത്.  അതുകൊണ്ടുതന്നെ യഥാർത്ഥ ലൈംഗികത എന്താണ് എന്ന് നമ്മുടെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കേണ്ടത് അനിവാര്യമാണ്.

click me!