ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15ന്‍റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു.
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15ന്‍റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു. കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും പ്രകടമാക്കുന്ന വാഹനത്തിന് യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്കായയ ആര്‍15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുണ്ട്.
മാര്‍ച്ച് 15ന് നിരത്തിലെത്തുന്ന ബൈക്കിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പുതുതായി ഡിസൈന്‍ ചെയ്‍ത ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു. സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം തുടങ്ങിയവയും ബൈക്കിന്‍റെ പ്രത്യേകതകളാണ്.
undefined
155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്പെഷനുമാണ് സസ്‍പന്‍ഷന്‍. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്. അപ്പാഷെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ്200 തുടങ്ങിയവരാണ് യമഹ എംടി 15-ന്റെ മുഖ്യഎതിരാളികള്‍.
MT-15 ബൈക്കിന്റെ പ്രീബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 5,000 രൂപ മുന്‍കൂര്‍ പണമടച്ച് ബൈക്ക് ബുക്ക് ചെയ്യാം.