ഒരു കിമി പോകാൻ വെറും 17 പൈസ, ഫുൾ ചാർജ്ജിൽ 130 കിമീ; വില 99,000, ഇതാ ജോയ് നെമോ ഇലക്ട്രിക്ക് സ്‍കൂട്ടർ

By Web Team  |  First Published Dec 16, 2024, 4:39 PM IST

ജോയ് നെമോ എന്ന പേരിൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 99,000 രൂപയാണ്. ജോയ് നെമോയുടെ ബുക്കിംഗ് കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈ ഇ-സ്‌കൂട്ടറിൻ്റെ നടത്തിപ്പ് ചെലവ് കിലോമീറ്ററിന് 17 പൈസ മാത്രമാണെന്ന് കമ്പനി പറയുന്നു. 


വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് ജോയ് നെമോ എന്ന പേരിൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 99,000 രൂപയാണ്. ജോയ് നെമോയുടെ ബുക്കിംഗ് കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈ ഇ-സ്‌കൂട്ടറിൻ്റെ നടത്തിപ്പ് ചെലവ് കിലോമീറ്ററിന് 17 പൈസ മാത്രമാണെന്ന് കമ്പനി പറയുന്നു. 

നഗര റോഡുകൾക്ക് വേണ്ടിയാണ് നെമോ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഈ ഇലക്ട്രിക്ക് സ്‍കൂട്ടറിന് 150 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. ഇക്കോ, സ്‌പോർട്ട്, ഹൈപ്പർ എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ ഇതിൽ ലഭ്യമാണ്. BLDC മോട്ടോറിന് 1500 വാട്ട്‌സ് ശേഷിയുണ്ട്, കൂടാതെ മൂന്ന് സ്പീഡ് മോട്ടോർ കൺട്രോളറുമുണ്ട്. ഈ ഇലക്ട്രിക് സ്കൂട്ടറിൻ്റെ പരമാവധി വേഗത മണിക്കൂറിൽ  65 കിലോമീറ്ററാണ്. സിൽവർ, വൈറ്റ് നിറങ്ങളിലുള്ള സ്‍കീമിലാണ് വാർഡ്‍വിസാർഡ് നെമോ വാഗ്‍ദാനം ചെയ്യുന്നത്.

Latest Videos

undefined

ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഒരു NMC യൂണിറ്റാണ്, ഇതിന് ഒരു സ്മാർട്ട് BMS (ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം) ലഭിക്കുന്നു, ഇത് ബാറ്ററി പാക്കിൻ്റെ ആയുസ്സും പ്രകടനവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 72V, 40Ah ബാറ്ററി പാക്കിന് ഒറ്റ ചാർജിൽ 130 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇക്കോ മോഡിൽ 130 കിലോമീറ്റർ / ചാർജാണ് കമ്പനി അവകാശപ്പെടുന്നത്. കമ്പനിയുടെ അവകാശവാദമനുസരിച്ച് ഒരു കിലോമീറ്ററിന് 17 പൈസയാണ് നടത്തിപ്പ് ചെലവ്. ജോയ് നെമോയിൽ ലഭ്യമായ സസ്‌പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ, മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുമുണ്ട്. അതേ സമയം ബ്രേക്കിംഗ് സിസ്റ്റം നോക്കിയാൽ അതിൽ ഇരട്ട ഹൈഡ്രോളിക് ഡിസ്‍കുകൾ ലഭിക്കും. കോമ്പി ബ്രേക്കിംഗ് സംവിധാനവുമുണ്ട്.

എൽഇഡി യൂണിറ്റുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പും അഞ്ച് ഇഞ്ച് ഫുൾ കളർ TFT ഡിസ്‌പ്ലേയുമായാണ് സ്‌കൂട്ടർ വരുന്നത്. റിമോട്ട് മോണിറ്ററിംഗ്, തത്സമയ ട്രാക്കിംഗ്, ക്ലൗഡ് ബന്ധിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ എന്നിവയ്ക്കായി മൊബൈൽ ആപ്പുകളുമായി (ആൻഡ്രോയിഡ്, ഐഒഎസ്) സംയോജിപ്പിച്ച സ്‍മാർട്ട് കാൻ-സപ്പോർട്ട് ബാറ്ററി സിസ്റ്റം ഈ സ്‍കൂട്ടറിൽ ഉണ്ട്. മൊബൈൽ ചാർജ് ചെയ്യാൻ യുഎസ്ബി പോർട്ടും ഉണ്ട്. പാർക്കിംഗ് സ്ഥലത്ത് നിന്ന് സ്‍കൂട്ടർ പുറത്തെടുക്കാൻ റൈഡറെ സഹായിക്കുന്നതിന് റിവേഴ്സ് അസിസ്റ്റും നൽകിയിട്ടുണ്ട്. 

click me!