98,000 രൂപയ്ക്ക് ഏറ്റവും വേഗതയേറിയ 125 സിസി ബൈക്കുമായി ടിവിഎസ്

By Web TeamFirst Published Oct 24, 2024, 1:36 PM IST
Highlights

ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ 125 സിസി കമ്മ്യൂട്ടർ ബൈക്കായ റൈഡറിൻ്റെ പുതിയ വേരിയൻ്റ് പുറത്തിറക്കി. ഇഗോ വേരിയൻ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 98,389 രൂപയാണ് എക്സ്-ഷോറൂം വില 

ഇന്ത്യയിൽ 125 സിസി ബൈക്ക് സെഗ്‌മെൻ്റിൽ ഇപ്പോൾ നിരവധി മോഡലുകൾ എത്തിയിട്ടുണ്ട്. ഈ സെഗ്‌മെൻ്റ് തുടർച്ചയായി വളരുകയാണ്. കാരണം മൈലേജിനൊപ്പം മികച്ച കരുത്തും ലഭ്യമാകുന്ന ഒരേയൊരു സെഗ്‌മെൻ്റാണിത്. ഇപ്പോഴിതാ ഈ വിഭാഗത്തിലേക്ക് ടിവിഎസ് മോട്ടോർ അതിൻ്റെ 125 സിസി ബൈക്ക് റൈഡറിൻ്റെ ഇഗോ (iGO) വേരിയൻ്റ് അവതരിപ്പിച്ചു. പുതിയ ടിവിഎസ് റൈഡർ iGO യുടെ എക്സ്-ഷോറൂം വില 98,389 രൂപയാണ്. 

ഇതിന് ഇപ്പോഴൊരു ബൂസ്റ്റ് മോഡ് ഉണ്ട്. അത് ഒരു സെഗ്‌മെൻ്റിലെ ആദ്യ വിശേഷത കൂടിയാണ്. സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ ബൈക്കാണിതെന്നും ടിവിഎസ് കമ്പനി അവകാശപ്പെടുന്നു. ഈ ബൈക്ക് ഇപ്പോൾ 10% കൂടുതൽ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ ടോർക്ക് 0.55 എൻഎം വർധിച്ചിട്ടുണ്ട്.

Latest Videos

ടിവിഎസ് റൈഡറിൻ്റെ ഈ പുതിയ വേരിയൻ്റ് പുതിയ നാർഡോ ഗ്രേ കളർ ഓപ്ഷനുമായാണ് കൊണ്ടുവന്നിരിക്കുന്നത്. കമ്പനി അതിൻ്റെ എൽസിഡി ക്ലസ്റ്ററും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതിന് 85ൽ അധികം കണക്റ്റഡ് ഫീച്ചറുകൾ ലഭിക്കും. പുതിയ ടിവിഎസ് റൈഡറിൽ iGO അസിസ്റ്റ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതവും വേഗതയുമുള്ള ബൈക്കായാണ് ഇത് വന്നിരിക്കുന്നത്.

പുതിയ ടിവിഎസ് റൈഡറിന് 124.8 സിസി എയർ ആൻഡ് ഓയിൽ കൂൾഡ് 3V എഞ്ചിൻ ആണ് ഹൃദയം. ഈ എഞ്ചിൻ 8.37kW പവർ നൽകുന്നു. ഒന്നിലധികം റൈഡ് മോഡുകൾ ഇതിൽ ലഭ്യമാണ്. 17 ഇഞ്ച് വീലുകളാണ് ബൈക്കിന് നൽകിയിരിക്കുന്നത്. അഞ്ച് വിധത്തിൽ ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്‌പെൻഷനാണ് ഈ ബൈക്കിനുള്ളത്. 

പുതിയ ടിവിഎസ് റൈഡർ ഇപ്പോൾ ബജാജിൻ്റെ പുതിയ ബൈക്ക് എൻ125-നോടായിരിക്കും മത്സരിക്കുക. ബജാജിൻ്റെ 125 സിസി ബൈക്ക് വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ ബൈക്കാണിത്. എൽഇഡി ഹെഡ്‌ലൈറ്റിൻ്റെയും ടെയിൽ ലൈറ്റിൻ്റെയും സൗകര്യം ഈ ബൈക്കിലുണ്ട്. ബൈക്കിന് സ്‌പോർട്ടി ലുക്ക് നൽകാൻ സഹായിക്കുന്ന ബോൾഡ് ഇന്ധന ടാങ്ക് ഉണ്ട്. ബൈക്കിലെ ഗ്രാഫിക്‌സ് പ്രത്യേക ലുക്ക് നൽകാൻ സഹായിക്കുന്നു.

ഈ ബൈക്കിന് 125 സിസി എഞ്ചിൻ ഉണ്ട്. ഇത് 12 PS കരുത്തും 11 Nm ടോർക്കും നൽകുന്നു. ഇത് പൂർണ്ണമായും പുതിയ എഞ്ചിൻ ആണ്, അത് നിശബ്ദമായി പ്രവർത്തിക്കുന്നുവെന്നും ശബ്‍ദമുണ്ടാക്കുന്നില്ലെന്നും കമ്പനി പറയുന്നു. 5 സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. പൾസർ N125 വില 94,707 രൂപയിൽ ആരംഭിക്കുന്നു. ഇതുകൂടാതെ, ടിവിഎസിൻ്റെ പുതിയ ബൈക്ക് ഹീറോ എക്‌സ്ട്രീം 125R-നോടും നേരിട്ട് മത്സരിക്കും. 95,800 രൂപ മുതലാണ് ഈ ബൈക്കിൻ്റെ വില.

click me!