Triumph Street Twin EC1 : സ്ട്രീറ്റ് ട്വിൻ ഇസി1 ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

By Web Team  |  First Published Dec 22, 2021, 6:56 PM IST

പുതിയ സ്ട്രീറ്റ് ട്വിൻ ഇസി1 സ്പെഷ്യൽ എഡിഷൻ  (Street Twin EC1 Special Edition) ബൈക്ക് അവതരിപ്പിച്ച് ട്രയംഫ്


ക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ (Triumph Motorcycles India) പുതിയ ഗോൾഡ് ലൈൻ, സ്പെഷ്യൽ എഡിഷൻ റോക്കറ്റ് 3 മോഡലുകൾക്കൊപ്പം പുതിയ സ്ട്രീറ്റ് ട്വിൻ ഇസി1 സ്പെഷ്യൽ എഡിഷൻ  (Street Twin EC1 Special Edition) ബൈക്കും പുറത്തിറക്കി. ഇതിന്‍റെ എക്സ്-ഷോറൂം വില 8.85 ലക്ഷം രൂപ ആണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാറ്റ് അലുമിനിയം സിൽവർ, മാറ്റ് സിൽവർ ഐസ് ഫ്യുവൽ ടാങ്ക്, കൈകൊണ്ട് ചായം പൂശിയ സിൽവർ കോച്ച് ലൈനിംഗ്, സമർപ്പിത പുതിയ EC1 ഗ്രാഫിക്സ്, ട്രയംഫ് ബാഡ്‍ജ് എന്നിവ ഉൾക്കൊള്ളുന്ന സവിശേഷമായ കസ്റ്റം-പ്രചോദിത സ്‍കീമിലാണ് പുതിയ EC1 സ്പെഷ്യൽ എഡിഷൻ ബൈക്ക് വരുന്നത്. ബ്ലാക്ക്-ഫിനിഷ്ഡ് മിററുകൾ, ഹെഡ്‌ലാമ്പ് കൗൾ, സിഗ്‌നേച്ചർ ആകൃതിയിലുള്ള എഞ്ചിൻ കവറുകൾ എന്നിങ്ങനെയുള്ള ചില ബ്ലാക്ക്-ഔട്ട് ഘടകങ്ങൾക്കൊപ്പം 10-സ്‌പോക്ക് വീലുകളും ഇതിന് ലഭിക്കുന്നു. ഓപ്ഷണൽ കിറ്റിന്റെ ഭാഗമായി, മാറ്റ് സിൽവർ ഐസ് ഫ്ലൈ സ്ക്രീനും ബൈക്കിന് ലഭിക്കുന്നു.

Latest Videos

 പുത്തന്‍ ട്രയംഫ് റോക്കറ്റ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയില്‍, വില 20.80 ലക്ഷം

പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിന്റെ അപ്‌ഡേറ്റുകൾ ബാഹ്യ സ്റ്റൈലിംഗിൽ മാത്രമായി പരിമിതപ്പെടുത്തും, അതേസമയം മെക്കാനിക്കല്‍ സവിശേഷതകള്‍ അതേപടി തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 7,500rpm-ൽ 64.1bhp പരമാവധി പവറും 3,800rpm-ൽ 80Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന അതേ BS 6-കംപ്ലയിന്റ് 900 സിസി ഇരട്ട-സിലിണ്ടർ എഞ്ചിൻ ബൈക്കിൽ തുടരും. സ്ട്രീറ്റ് ട്വിൻ ഇസി1 സ്‌പെഷ്യൽ എഡിഷൻ ബൈക്കിന്റെ പവർട്രെയിനിലോ ട്രാൻസ്‍മിഷനിലോ പ്രത്യേക അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല.

41 എംഎം കാട്രിഡ്‍ജ് ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡ്-അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഇരട്ട പിൻ ഷോക്കുകൾ, രണ്ട് ചക്രങ്ങളിലും സിംഗിൾ ഡിസ്‌കുകൾ എന്നിവ ഉൾപ്പെടുന്ന അതേ ഉപകരണങ്ങളും സവിശേഷതകളും ബൈക്കിൽ തുടരുന്നു. റോഡുകളിൽ കൂടുതൽ ഗ്രിപ്പിനും സുരക്ഷയ്ക്കുമായി പിറെല്ലി ഫാന്റം സ്പോർട്സ് കോംപ് ടയറുകൾ ഇത് ഉപയോഗിക്കുന്നു. സ്പെഷ്യൽ എഡിഷൻ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിലെ ചില പ്രധാന ഇലക്ട്രോണിക് റൈഡർ എയിഡുകളിൽ എബിഎസ്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), കൂടാതെ രണ്ട് റൈഡിംഗ് മോഡുകളും (മഴയും റോഡും) ഉൾപ്പെടുന്നു.

ഗോൾഡ് ലൈൻ എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ട്രയംഫ്

ഗോൾഡ് ലൈൻ, സ്പെഷ്യൽ എഡിഷൻ ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയുടെ ബിസിനസ് ഹെഡ് ഷൂബ് ഫാറൂഖ് വാഹനം അവതരിപ്പിച്ചു കൊണ്ടുള്ള ചടങ്ങിൽ പറഞ്ഞു. ഇഷ്‌ടാനുസൃത പെയിന്റ് ചെയ്‌ത മോട്ടോർസൈക്കിളുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ആവശ്യക്കാർ വർധിച്ചിട്ടുണ്ടെന്നും അത് അവയെ ബാക്കിയുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നുവെന്നും കമ്പനി പറയുന്നു.

ട്രയംഫ് മോട്ടോർസൈക്കിൾസ്  അടുത്തിടെ നിരവധി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ റോക്കറ്റ് 3 221 സ്പെഷ്യൽ എഡിഷൻ ഇന്ത്യന്‍ വിപണിയിൽ കമ്പനി അവതരിപ്പിച്ചിരുന്നു.  20.80 ലക്ഷം രൂപ മുതല്‍ എക്സ്-ഷോറൂം വിലയില്‍ രണ്ട് വേരിയന്‍റുകളിലാണ് ഈ വാഹനം എത്തുന്നത്. R, GT എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ‘R’ ട്രിമ്മിന് 20.80 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ളപ്പോൾ, രണ്ടാമത്തെ ‘GT’ സ്പെക്ക് മോഡലിന്  21.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.  

ഈ പുതിയ ഗോൾഡ് ലൈൻ, സ്പെഷ്യൽ എഡിഷൻ റോക്കറ്റ് 3 മോഡലുകളെക്കൂടാതെ പുതിയ ടൈഗർ 1200 ശ്രേണിയിലുള്ള അഡ്വഞ്ചർ ബൈക്കുകളും ട്രയംഫ് മോട്ടോർസൈക്കിൾസ്  അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.  പുതിയ ടൈഗർ 1200 രണ്ട് മോഡൽ ശ്രേണികളിൽ വാഗ്‍ദാനം ചെയ്യും. റോഡ്-ബയേസ്‍ഡ് ജിടി, ഓഫ്-റോഡ് ഫോക്കസ്‍ഡ് റാലി ശ്രേണികൾ എന്നിവയാണവ. കൂടാതെ, രണ്ട് ശൈലികളും 'എക്‌സ്‌പ്ലോറർ' മോഡലുകളായി ലഭിക്കും, അവ സാധാരണ 20 ലിറ്റർ ടാങ്കിന് എതിരായി വലിയ 30 ലിറ്റർ ഇന്ധന ടാങ്കുമായി വരുന്നു. മൊത്തത്തിൽ ജിടി, ജിടി പ്രോ, ജിടി എക്സ്പ്ലോറർ, റാലി പ്രോ, റാലി എക്സ്പ്ലോറർ എന്നിങ്ങനെ അഞ്ച് വേരിയന്റുകളുണ്ട്. 

ബജാജ്-ട്രയംഫ് കൂട്ടുകെട്ട്; പ്രോട്ടോ ടൈപ്പ് ബൈക്ക് തയ്യാര്‍

click me!