മികച്ച വിൽപ്പനയുമായി ടിവിഎസ് ജൂപ്പിറ്റർ

By Web Desk  |  First Published Dec 29, 2024, 9:42 PM IST

കഴിഞ്ഞ മാസം ടിവിഎസിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 മോഡലുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയിക്കാം.


ടിവിഎസ് മോട്ടോറിൻ്റെ ഇരുചക്രവാഹനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ഏറെ ജനപ്രിയമാണ്. വിൽപ്പനയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, കഴിഞ്ഞ മാസം അതായത് 2024 നവംബറിൽ, ടിവിഎസ് ജൂപിറ്റർ ആയിരുന്നു കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഇരുചക്ര വാഹനം. ഈ കാലയളവിൽ ടിവിഎസ് ജൂപിറ്റർ 36.85 ശതമാനം വാർഷിക വർദ്ധനയോടെ 99,710 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റഴിച്ചു. ഇക്കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ ടിവിഎസ് ജൂപ്പിറ്ററിൻ്റെ മാത്രം വിപണി വിഹിതം 32.66 ശതമാനമാണ്. കഴിഞ്ഞ മാസം ടിവിഎസിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 മോഡലുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയിക്കാം.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് എക്സ്എൽ രണ്ടാം സ്ഥാനത്താണ്. 5.61 ശതമാനം വാർഷിക വർധനയോടെ ടിവിഎസ് എക്‌സ്എൽ മൊത്തം 45,923 യൂണിറ്റ് മോപെഡുകൾ വിറ്റു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് അപ്പാച്ചെ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് അപ്പാച്ചെ മൊത്തം 35,610 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു, വാർഷിക ഇടിവ് 13.20 ശതമാനം. ഇതുകൂടാതെ, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് റൈഡർ നാലാം സ്ഥാനത്തായിരുന്നു. 20.24 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ ടിവിഎസ് റൈഡർ മൊത്തം 31,769 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 12.28% വാർഷിക ഇടിവോടെ, 26,664 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റ് ടിവിഎസ് എൻടോർക്ക് അഞ്ചാം സ്ഥാനത്ത് തുടർന്നു.

Latest Videos

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് ഐക്യൂബ് ആറാം സ്ഥാനത്താണ്.  ഈ കാലയളവിൽ ടിവിഎസ് ഐക്യൂബ് 53.76 ശതമാനം വാർഷിക വർദ്ധനവോടെ 25,681 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റു. 13,722 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ച് ടിവിഎസ് റേഡിയൻ ഏഴാം സ്ഥാനത്താണ്. അതേസമയം, 11,756 പുതിയ ഉപഭോക്താക്കളുമായി ടിവിഎസ് സ്‌പോർട്ട് എട്ടാം സ്ഥാനത്താണ്. ഇതിനുപുറമെ, 7,764 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റ് ടിവിഎസ് സെസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. ടിവിഎസ് റോണിൻ 3,200 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ച് പത്താം സ്ഥാനത്താണ്.

click me!