കാത്തിരിപ്പ് അവസാനിക്കുന്നു, ഇതാ റോയൽ എൻഫീൽഡിന്‍റെ ആദ്യ 750 സിസി ബുള്ളറ്റ്

By Web Desk  |  First Published Jan 5, 2025, 12:46 PM IST

റോയൽ എൻഫീൽഡ്  ഹിമാലയൻ 750- ലൂടെ അഡ്വഞ്ചർ ടൂറിംഗ് ബൈക്ക് ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഈ  മുൻനിര സാഹസിക ടൂറർ അടുത്തിടെ തെക്കൻ യൂറോപ്പിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തി.


ക്കണിക്ക് ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്  ഹിമാലയൻ 750- ലൂടെ അഡ്വഞ്ചർ ടൂറിംഗ് ബൈക്ക് ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഈ  മുൻനിര സാഹസിക ടൂറർ അടുത്തിടെ തെക്കൻ യൂറോപ്പിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തി. ഈ പരീക്ഷണ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ബൈക്ക് ഏകദേശം നിർമ്മാണത്തിന് തയ്യാറാണ് എന്നാണ്. അതിൻ്റെ ഔദ്യോഗിക ലോഞ്ച് 2026-ൽ നടക്കാൻ സാധ്യതയുണ്ട്. നിലവിൽ പ്രോജക്ട് R2G എന്ന പേരിലാണ് കമ്പനി ഇതിനെ പരീക്ഷിക്കുന്നത്.

പുതിയ ഹിമാലയൻ 750 യുടെ രൂപകൽപ്പന അതിൻ്റെ മുൻ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമാണ്. നിരവധി പുതിയ അപ്‌ഡേറ്റുകൾ അതിൽ ലഭിക്കുന്നു. ഇതിന് 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീൽ സെറ്റപ്പ് ഉണ്ട്. ഇത് ക്രമീകരിക്കാവുന്ന അപ്‌സൈഡ് ഡൗൺ ഫോർക്കുകളും ക്രമീകരിക്കാവുന്ന മോണോഷോക്കും നൽകും. ബൈക്കിന് ഇരട്ട ഫ്രണ്ട് ഡിസ്ക് ബ്രേക്ക് സജ്ജീകരണമുണ്ട്, അതിൽ ബൈബ്രെ കാലിപ്പറുകൾ ഉപയോഗിച്ചിരിക്കുന്നു. റോയൽ എൻഫീൽഡിൻ്റെ ഇതുവരെയുള്ള ഏറ്റവും നൂതനമായ ബ്രേക്കിംഗ് സംവിധാനമായിരിക്കും ഇത്.

Latest Videos

ഈ ബൈക്കിൽ പുതിയ ഫ്രണ്ട് കൗളും വലിയ വിൻഡ്‌സ്‌ക്രീനും ഉണ്ട്. ഇത് സാഹസിക യാത്രയ്ക്കും ടൂറിംഗിനും അനുയോജ്യമാക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വലിയ ടിഎഫ്‍ടി ഡിസ്പ്ലേയുള്ള നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ ബൈക്കിലുണ്ട്. ഹിമാലയൻ 750 ന് പുതിയ 750 സിസി ഇരട്ട സിലിണ്ടർ എഞ്ചിനും ലഭിക്കും. ഇത് നിലവിലുള്ള 650 സിസി എഞ്ചിൻ്റെ നൂതന പതിപ്പായിരിക്കും. ഈ എഞ്ചിന് 50+ ബിഎച്ച്പിയും 55+ എൻഎം ടോർക്കും സൃഷ്‍ടിക്കാൻ സാധിക്കും. ഇത് 6-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കും. ബൈക്കിൻ്റെ ഇന്ധന ടാങ്ക് വലുതാണ്. ഇത് ദീർഘദൂര യാത്രകൾക്ക് മികച്ചതായിരിക്കും.

റോയൽ എൻഫീൽഡ് ഹിമാലയൻ 750 ബുള്ളറ്റ് 2026-ൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹിമാലയൻ കുടുംബത്തിലെ മറ്റ് ബൈക്കുകളെ അപേക്ഷിച്ച് ഈ ബൈക്ക് പ്രീമിയം സെഗ്‌മെൻ്റിൽ വരും. സ്‌ക്രാം 440, ക്ലാസിക് 650 ട്വിൻ തുടങ്ങിയ പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയൽ എൻഫീൽഡ്. ഹിമാലയൻ 750 കമ്പനിയുടെ ഏറ്റവും മികച്ച ബൈക്കായിരിക്കും. അത് സാഹസിക വിനോദ സഞ്ചാര പ്രേമികൾക്ക് മികച്ച ഓപ്ഷനായിരിക്കും എന്നാണ് റിപ്പോ‍ട്ടുകൾ. 

click me!