ഓല ഇലക്ട്രിക് 2025 ഓഗസ്റ്റ് 15-ന് ആറ് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളും ആറ് ഇലക്ട്രിക് ബൈക്കുകളും അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നഗര യാത്രക്കാർക്കും സാഹസിക പ്രേമികൾക്കും ഒരുപോലെ അനുയോജ്യമായ മോഡലുകളാണ് വരാനിരിക്കുന്നത്.
വിപണിയിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒല ഇലക്ട്രിക്ക് ആറ് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളും ആറ് ഇലക്ട്രിക് ബൈക്കുകളും അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വരാനിരിക്കുന്ന ഈ ഓല ഇലക്ട്രിക് സ്‍കൂട്ടറുകളും ഇലക്ട്രിക് ബൈക്കുകളും 2025 ഓഗസ്റ്റ് 15 ന് അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മോഡൽ നിര നഗര യാത്രക്കാർ മുതൽ സാഹസിക പ്രേമികൾ വരെയുള്ള വിശാലമായ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതായിരിക്കും.
വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‍കൂട്ടറുകൾ
എസ്1 സ്പോർട്‍സ്
എസ്2 സിറ്റി
എസ്2 സ്പോട്‍സ്
എസ്2 ടൂറർ
എസ്3 ഗ്രാൻഡ് അഡ്വഞ്ചർ
എസ്3 ഗ്രാൻഡ് ടൂറർ
ഏറ്റവും വേഗതയേറിയതും ദീർഘദൂര ഇലക്ട്രിക് സ്‍കൂട്ടറുമായിരിക്കും S1 സ്പോർട്‍സ് ഇലക്ട്രിക് സ്‍കൂട്ടർ. അതേസമയം S2 സിറ്റിയും S2 സ്പോർട്‍സും വിശാലമായ സ്റ്റോറേജ് കമ്പാർട്ടുമെന്റുകളും കുടുംബങ്ങൾക്ക് അനുയോജ്യമായ രൂപകൽപ്പനയും ഉള്ള മികച്ച ശ്രേണി വാഗ്ദാനം ചെയ്യും. പേര് സൂചിപ്പിക്കുന്നത് പോലെ, ഉയർന്ന ശ്രേണി വാഗ്‍ദാനം ചെയ്യുന്ന ഒരു ടൂറിംഗ് അധിഷ്ഠിത മോഡലായിരിക്കും S2 ടൂറർ. തുടർന്ന് ADV-സ്റ്റൈൽ മാക്സി സ്‍കൂട്ടറായ S3 ഗ്രാൻഡ് അഡ്വഞ്ചറും സ്ട്രീറ്റ് അധിഷ്ഠിത ടയറുകൾ ഉൾക്കൊള്ളുന്ന S3 ഗ്രാൻഡ് ടൂററും പുറത്തിറങ്ങും.
വരാനിരിക്കുന്ന ഓല ഇലക്ട്രിക് ബൈക്കുകൾ
സ്‌പോർട്‌സ്റ്റർ
ആരോഹെഡ്
റോഡ്സ്റ്റർ പ്രോ
ക്രൂയിസർ
അഡ്വഞ്ചർ
ഡയമണ്ട്ഹെഡ്
റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ എക്‌സ്, റോഡ്‌സ്റ്റർ പ്രോ എന്നിവയുൾപ്പെടെ റോഡ്‌സ്റ്റർ ശ്രേണിയിലെ മോട്ടോർസൈക്കിളുകൾ ഓല ഇതിനകം പുറത്തിറക്കിയിട്ടുണ്ട് . എന്നിരുന്നാലും, കമ്പനി ഇതുവരെ ഡെലിവറികൾ ആരംഭിച്ചിട്ടില്ല. ക്രൂയിസർ, അഡ്വഞ്ചർ മോഡലുകൾ അവയുടെ ഉദ്ദേശ്യം വ്യക്തമായി നിർവചിക്കുന്നു, അതേസമയം ഡയമണ്ട്ഹെഡ് ഏറ്റവും ചെലവേറിയ ഫ്ലാഗ്ഷിപ്പ് ഓഫറായി സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്.