ഒലയുടെ ഏകാധിപത്യം അവസാനിക്കുന്നു! വീശിയടിച്ച് ബജാജ് തരംഗം

By Web TeamFirst Published Oct 7, 2024, 11:31 AM IST
Highlights

ബജാജ് ഓട്ടോയുടെ വിൽപ്പന അതിവേഗം വർധിച്ച് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിൽപ്പനയിൽ വിപണിയിൽ ഒന്നാമതുണ്ടായിരുന്ന ഒല ഇലക്ട്രിക്കിൻ്റെ വിൽപ്പനയിൽ വൻ ഇടിവുണ്ടായി.

2024 സെപ്റ്റംബറിലെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വളരെ ആശ്ചര്യകരമാണ് കാര്യങ്ങൾ. രാജ്യത്തെ നമ്പർ-1 ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒല ഇലക്ട്രിക്കിന് വിൽപ്പനയിൽ തിരിച്ചടി നേരിട്ടുവെന്നതാണ് ശ്രദ്ധേയം. ബജാജ് ഓട്ടോയുടെ വിൽപ്പന അതിവേഗം വർധിച്ച് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിൽപ്പനയിൽ വിപണിയിൽ ഒന്നാമതുണ്ടായിരുന്ന ഒല ഇലക്ട്രിക്കിൻ്റെ വിൽപ്പനയിൽ വൻ ഇടിവുണ്ടായി. 21.4 ശതമാനം വിപണി വിഹിതമുള്ള ബജാജിൻ്റെ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ ഒല ഇലക്ട്രിക്കിൻ്റെ 27.6 ശതമാനം വിപണി വിഹിതത്തിന് അടുത്തെത്തിയിരിക്കുന്നു. അതേസമയം, ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ടിവിഎസ് മോട്ടോറും മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി. രണ്ട് കമ്പനികൾക്കും കടുത്ത മത്സരം നൽകി. സെപ്റ്റംബറിൽ ആഭ്യന്തര വിപണിയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന എങ്ങനെയായിരുന്നുവെന്ന് നമുക്ക് നോക്കാം.

വാഹൻ പോർട്ടൽ ഡാറ്റ അനുസരിച്ച്, 2024 സെപ്റ്റംബർ ഒന്നുമുതൽ സെപ്റ്റംബർ 29 വരെ, ഒല ഇലക്ട്രിക് 22,821 യൂണിറ്റുകൾ വിറ്റു. ബജാജ് ഓട്ടോ 17,507 യൂണിറ്റ് വിൽപ്പനയുമായി ടിവിഎസിനെ മറികടന്നു. ഈ കാലയളവിൽ ടിവിഎസ് 16,351 യൂണിറ്റുകൾ വിറ്റു. പ്രതിമാസ വിൽപ്പനയിൽ ഇതാദ്യമായാണ് ബജാജ് ടിവിഎസിനെ മറികടക്കുന്നത്. ഇതോടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ബജാജ് ശക്തമായ സ്ഥാനം ഉറപ്പിച്ചു.

Latest Videos

ഒരു കാലത്ത് ഈ മേഖലയിലെ പ്രധാന കമ്പനിയായിരുന്ന ഒല ഇലക്ട്രിക്, അതിൻ്റെ വിപണി വിഹിതത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി. 2023 സെപ്റ്റംബറിൽ കമ്പനിക്ക് 47% മാർക്കറ്റ് ഷെയർ ഉണ്ടായിരുന്നു, അത് 2024 സെപ്റ്റംബറിൽ 27.6 ശതമാനം ആയി കുറഞ്ഞു. കമ്പനിയുടെ വാർഷിക വിൽപ്പനയിൽ ഏകദേശം മൂന്നിലൊന്ന് കുറവുണ്ടായി. ഓലയുടെ 2024 സെപ്റ്റംബറിലെ വിൽപ്പന 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് കുറവാണ്. കമ്പനി 27,000 യൂണിറ്റുകൾ വിറ്റഴിച്ചു.

ബജാജ് ഓട്ടോയുടെ ഉയർന്നുവരുന്ന വിജയം കമ്പനിയുടെ മത്സരാധിഷ്ഠിത വിലനിർണ്ണയ തന്ത്രവും മികച്ച വിതരണ ശൃംഖലയും കാരണമാണെന്നാണ് റിപ്പോര്‍ട്ടുകൾ. നേരത്തെ ചേതക് സ്‌കൂട്ടർ സ്‌കൂട്ടർ ചേതക് സ്‌പെഷ്യൽ ഷോറൂമുകളിലൂടെയും കെടിഎം ഔട്ട്‌ലെറ്റുകളിലൂടെയും മാത്രമാണ് വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ കമ്പനി നിലവിലുള്ള മോട്ടോർസൈക്കിൾ ഡീലർഷിപ്പുകൾ വഴിയും ഇത് റീട്ടെയിൽ ചെയ്യുന്നു.

അതേസമയം, വിപണിയിൽ കാര്യമായ നേട്ടമുണ്ടാക്കുന്ന ഏക പാരമ്പര്യേതര ടൂവീലർ നിർമ്മാതാക്കളായി ആതർ എനർജി വളർന്നു. ഏതർ വിൽപ്പന 75 ശതമാനം വർദ്ധിച്ചു. കമ്പനി സെപ്റ്റംബറിൽ 11,000 യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിയുടെ വിപണി വിഹിതം ഏകദേശം 14 ശതമാനം ആയി ഉയർത്തി എന്നാണ് കണക്കുകൾ.

    

 

click me!