ഡ്യുക്കാറ്റി മൾട്ടിസ്‍ട്രാഡ V4 RS ഇന്ത്യയിലേക്ക്

By Web TeamFirst Published Jun 24, 2024, 11:39 AM IST
Highlights

എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ, പാനിഗാലെ V4-ൽ കാണുന്ന അതേ 1,103 സിസി ഡെസ്‌മോസെഡിസി സ്‌ട്രാഡേൽ V4 എഞ്ചിനാണ് മൾട്ടിസ്‌ട്രാഡ V4 RS-നും കരുത്തേകുന്നത്. 

ൾട്ടിസ്‌ട്രാഡ V4 RS-ൻ്റെ ലോഞ്ചിനായി ഡ്യുക്കാറ്റി ഇന്ത്യ ഒരുങ്ങുകയാണ്. ഔദ്യോഗിക വെബ്‌സൈറ്റിൽ അടുത്തിടെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നതിനാൽ ഇതിന്‍റെ ലോഞ്ച് ഉടൻ നടക്കുമെന്ന് ഉറപ്പിക്കാം.  മൾട്ടിസ്ട്രാഡ V4-ൻ്റെ ഈ പുതിയ വകഭേദം ഉയർന്ന പ്രകടനം നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് ഓഫ്-റോഡ് അഡ്വഞ്ചറുകളേക്കാൾ ട്രാക്ക് ഉപയോഗത്തിന് കൂടുതൽ അനുയോജ്യമാക്കുന്നു. ബിഎംഡബ്ല്യു എം 1000 എക്‌സ്ആറുമായി ഇത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുക്കാട്ടി മൾട്ടിസ്‌ട്രാഡ വി4 ആർഎസിന് ഏകദേശം 30 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ വരാൻ സാധ്യതയുണ്ട്.

എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ, പാനിഗാലെ V4-ൽ കാണുന്ന അതേ 1,103 സിസി ഡെസ്‌മോസെഡിസി സ്‌ട്രാഡേൽ V4 എഞ്ചിനാണ് മൾട്ടിസ്‌ട്രാഡ V4 RS-നും കരുത്തേകുന്നത്. ഈ എഞ്ചിൻ 177 bhp കരുത്തും 118 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് സ്റ്റാൻഡേർഡ് മൾട്ടിസ്ട്രാഡ V4-ൻ്റെ 170 bhp-യെ മറികടന്ന് അതിൻ്റെ ക്ലാസിലെ ഏറ്റവും ശക്തമായ ബൈക്കായി മാറുന്നു. നവീകരിച്ച അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ആർഎസ് മോഡലിൻ്റെ സവിശേഷതയാണ്.

Latest Videos

ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, പരമാവധി പെർഫോമൻസിനായി ഫുൾ പവർ മോഡ് എന്നിവയ്‌ക്കൊപ്പം ഫുൾ, ഹൈ, മീഡിയം, ലോ എന്നീ നാല് റൈഡിംഗ് മോഡുകളുള്ള അഡ്വാൻസ്‌ഡ് ഇലക്‌ട്രോണിക്‌സും മൾട്ടിസ്‌ട്രാഡ V4 RS-ൽ ഉണ്ട്. അതിൻ്റെ ശക്തമായ എഞ്ചിൻ കൂടാതെ, മൾട്ടിസ്ട്രാഡ V4 RS നിരവധി കനംകുറഞ്ഞ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. 17 ഇഞ്ച് മാർഷെസിനി ഫോർജ്ഡ് അലുമിനിയം വീലുകളിൽ സഞ്ചരിക്കുന്ന ഇത് മറ്റ് മൾട്ടിസ്ട്രാഡ മോഡലുകളേക്കാൾ 2.5 കിലോഗ്രാം ഭാരം കുറഞ്ഞ ടൈറ്റാനിയം സബ്ഫ്രെയിം ലഭിക്കുന്നു. പില്യൺ ഗ്രാബ് ഹാൻഡിലും ടോപ്പ് ബോക്‌സ് മൗണ്ടിംഗ് ബ്രാക്കറ്റും നീക്കം ചെയ്‌ത് ടെയിൽ ഭാഗം സ്‌ട്രീംലൈൻ ചെയ്‌തിരിക്കുന്നു.

സസ്‌പെൻഷനായി, ടൈറ്റാനിയം നൈട്രൈഡ് കോട്ടിംഗുള്ള 48 എംഎം ഓലിൻസ് ഫുൾ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഹ്ലിൻസ് ടിടിഎക്‌സ് 36 പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കും ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നു. ബ്രേക്കിംഗ് സിസ്റ്റത്തിൽ റേഡിയൽ മൗണ്ടഡ് ബ്രെംബോ സ്റ്റൈൽമ മോണോബ്ലോക്ക് ഫോർ-പിസ്റ്റൺ കാലിപ്പറുകൾ ഉൾപ്പെടുന്നു. മുന്നിൽ ഇരട്ട 330 എംഎം സെമി-ഫ്ലോട്ടിംഗ് ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 265 എംഎം ഡിസ്‌ക് ബ്രേക്കോടുകൂടിയ ബ്രെംബോ ടു പിസ്റ്റൺ ഫ്ലോട്ടിംഗ് കോളിപ്പറും ഉൾപ്പെടുന്നു. കൂടുതൽ സൗകര്യത്തിനായി സീറ്റ് ഉയരം 840 എംഎം മുതൽ 860 എംഎം വരെ ക്രമീകരിക്കാവുന്നതാണ്.

click me!