വരാനിരിക്കുന്നത് ചില കിടിലൻ ബുള്ളറ്റുകൾ

By Web Team  |  First Published Jul 20, 2024, 10:04 PM IST

വരും ദിവസങ്ങളിൽ നാല് പുതിയ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയൽ എൻഫീൽഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന മോട്ടോർസൈക്കിളുകൾ 350 സിസി മുതൽ 650 സിസി സെഗ്‌മെൻ്റ് വരെയാണ്. വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന റോയൽ എൻഫീൽഡിൻ്റെ നാല് മോട്ടോർസൈക്കിളുകളുടെ സാധ്യമായ സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം. 


ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ ഡിമാൻഡ് എല്ലായ്പ്പോഴും വളരെ വലുതാണ്. ഇപ്പോഴിതാ, വിൽപ്പന വർധിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ നാല് പുതിയ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയൽ എൻഫീൽഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന മോട്ടോർസൈക്കിളുകൾ 350 സിസി മുതൽ 650 സിസി സെഗ്‌മെൻ്റ് വരെയാണ്. വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന റോയൽ എൻഫീൽഡിൻ്റെ നാല് മോട്ടോർസൈക്കിളുകളുടെ സാധ്യമായ സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം. 

പുതുക്കിയ റോയൽ എൻഫീൽഡ് ക്ലാസിക് 350
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കമ്പനിയുടെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. കഴിഞ്ഞ മാസം, അതായത് 2024 ജൂണിൽ, റോയൽ എൻഫീൽഡ് ക്ലാസിക് 350 24,803 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കിളാണ്. രണ്ട് മാസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്ത റോയൽ എൻഫീൽഡ് ക്ലാസിക് 350 പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകൾ.

Latest Videos

റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350
റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോട്ടോർസൈക്കിളായ ക്ലാസിക് 350-ൻ്റെ സിംഗിൾ സീറ്റ് ബോബർ വേരിയൻ്റ് വരും ദിവസങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 'ഗോവൻ' 350 എന്നായിരിക്കും കമ്പനിയുടെ വരാനിരിക്കുന്ന മോട്ടോർസൈക്കിളിൻ്റെ പേര്. റോയൽ എൻഫീൽഡിൻ്റെ വരാനിരിക്കുന്ന ബോബർ മോട്ടോർസൈക്കിൾ 2024 അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. 

റോയൽ എൻഫീൽഡ് ക്ലാസിക് 650 ട്വിൻ
വരും മാസങ്ങളിൽ ക്ലാസിക് 650 ട്വിൻ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയൽ എൻഫീൽഡ്. അടുത്തിടെ ക്ലാസിക് 650 ട്വിന്നിൻ്റെ സ്പൈ ഷോട്ടുകൾ ഓൺലൈനിൽ ചോർന്നിരുന്നു. 650 സിസി സെഗ്‌മെൻ്റിൽ, റോയൽ എൻഫീൽഡിന് കോണ്ടിനെൻ്റൽ ജിടി 650, ഇൻ്റർസെപ്റ്റർ 650, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവയുണ്ട്. 2025 ൻ്റെ തുടക്കത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 650 ട്വിൻ കമ്പനി അവതരിപ്പിച്ചേക്കും. 

click me!